പ്രിയ യാത്രാപ്രേമികളേ.. ഈ സ്ഥലങ്ങളില്‍ പോയാല്‍ അടുത്ത യാത്ര നേരെ ജയിലിലേക്കായിരിക്കും; വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ സ്ഥലങ്ങളിതാ


ന്ത്യയിലെ എല്ലാ സ്ഥലങ്ങളിലും കറങ്ങണമെന്നും അവിടങ്ങളിലെ വ്യത്യസ്തമായ സാംസ്കാരിക തനിമ നേരിട്ട് കണ്ട് മനസിലാക്കണമെന്നുമെല്ലാമുള്ള ആഗ്രഹം ഒരു പക്ഷേ നിങ്ങള്‍ക്കുണ്ടായേക്കാം. എന്നാല്‍ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഒരു പോലെ സഞ്ചാരികളെ ഇരുകൈയ്യും നീട്ടി സ്വീകരിക്കുന്നവയല്ല. സുരക്ഷാ പ്രശ്‌നങ്ങളുള്ളതും തർക്കപ്രദേശങ്ങളിലുള്‍പ്പെടുന്നതും വിവിധ രഹസ്യാത്മക സ്വഭാവങ്ങളുള്ളതുമായ ഒരുപാട് പ്രദേശങ്ങള്‍ ഇവിടെ ഉള്ളതുകൊണ്ട് തന്നെ പല പ്രദേശങ്ങളിലും വിനോദസഞ്ചാരികള്‍ കയറുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ അതിക്രമിച്ച് കയറിയാല്‍ ജയില്‍ശിക്ഷപോലും ഏറ്റുവാങ്ങേണ്ടി വരും.
വിനോദസഞ്ചാരികള്‍ക്ക് നിയന്ത്രണമുള്ള ഇന്ത്യയിലെ സ്ഥലങ്ങള്‍ പരിചയപ്പെടാം

ലക്ഷദ്വീപിലെ ചില പ്രദേശങ്ങള്‍ 

36 ദ്വീപുകളുള്‍പ്പെട്ട ദ്വീപ സമൂഹമായ ലക്ഷദ്വീപില്‍ എല്ലാ ദ്വീപുകളിലേക്കും വിനോദസഞ്ചാരികള്‍ക്ക് പ്രവേശനമില്ല. പുറത്തു നിന്നും എത്തുന്നവര്‍ക്ക് അഗത്തി, ബംഗാരം, കടമത്ത്, കവരത്തി, മിനിക്കോയ് ദ്വീപുകൾ എന്നിവയുൾപ്പെടെ ചില ദ്വീപുകളിലേക്ക് മാത്രമേ പ്രവേശന പെർമിറ്റുകൾ ലഭിക്കൂ.  പ്രാദേശിക താൽപ്പര്യങ്ങള്‍ മുന്‍നിര്‍ത്തിയും നാവിക താവളത്തിന്റെ രഹസ്യസ്വഭാവം പാലിക്കേണ്ടതിനാലും മറ്റുമാണ്  പല ദ്വീപുകളിലേക്കും വിനോദസഞ്ചാരികളുടെ പ്രവേശനം നിയന്ത്രിച്ചിട്ടുള്ളത്.

ആന്‍ഡമാനിലെ നോർത്ത് സെന്റിനൽ ദ്വീപുകള്‍

1956-ലെ ആൻഡമാൻ നിക്കോബാർ ദ്വീപുകളുടെ സംരക്ഷണ നിയമം അനുസരിച്ച്, നോർത്ത് സെന്റിനൽ ദ്വീപുകളിലേക്കുള്ള യാത്രക്ക് കർശനമായ വിലക്കുണ്ട്. ദ്വീപുകളുടെ 4 കിലോമീറ്റർ ചുറ്റളവിലുള്ള യാത്ര പോലും തടയുന്നതിന് ഇന്ത്യൻ ഗവൺമെന്റ് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. പുറംലോകവുമായുള്ള ബന്ധം തങ്ങളുടെ നിലനിൽപ്പിനേയും ആവാസവ്യവസ്ഥയേയും ബാധിക്കുമെന്നു വിശ്വസിക്കുന്ന ദ്വീപ് നിവാസികളാണ് അവിടെയുള്ളത്. പ്രധാന ദ്വീപിൽ നിന്നും ഏറെ ഉള്ളിലായിട്ടാണ് സെന്റിനൽ നിവാസികൾ വസിക്കുന്നത്.  സെന്റിനൽ ഗോത്രത്തില്‍ 50 മുതൽ 150 വരെ മാത്രം അംഗങ്ങളേ ഉള്ളൂ എന്നാണ് വിവരം. ലോകത്ത് അവശേഷിക്കുന്ന ഏറ്റവും പ്രകൃതമായ ഗോത്രവർഗ്ഗമായ ഇവര്‍  പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത ഏകാന്തജീവിതമാണ് നയിക്കുന്നത്.

ആൻഡമാനിലെ ബാരൻ ദ്വീപ്

ആൻഡമാൻ കടലിലെ ഭൂഖമ്പ സാധ്യതയാല്‍ സദാ സജീവമായ ടെക്റ്റോണിക് പ്ലേറ്റുകളിൽ സ്ഥിതി ചെയ്യുന്ന ബാരൻ ദ്വീപ് സഞ്ചാര യോഗ്യമല്ല. ഇന്ത്യയിലെ സ്ഥിരീകരിച്ച ഒരേയൊരു അഗ്നിപർവതമുള്ളത് ഇവിടെയാണ്. വിദൂരത്ത് കപ്പലില്‍ നിന്ന് ബാരന്‍ ദ്വീപിന്റെ ഭംഗി ആസ്വദിക്കാനേ നിവര്‍ത്തിയുള്ളൂദ്വീപിൽ ഇറങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ട്. മനുഷ്യവാസമില്ലാത്ത ദ്വീപാണ് ബാരന്‍.

സിക്കിമിലെ ത്സോ ലാമോ 

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ തടാകങ്ങളിലൊന്നാണ് ത്സോ ലാമോ തടാകം. പക്ഷേ സന്ദര്‍ശകരെ ഇവിടേക്ക് കടത്തിവിടില്ല. ടിബറ്റ് അതിർത്തിയിൽ നിന്ന് ഏതാനും കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന തടാകം ഇന്ത്യയിലെ നിരോധിത പ്രദേശങ്ങളിലാണ് ഉള്‍പ്പെടുന്നത്. ഈ തടാകത്തിലേക്ക് സൈന്യത്തിനും സിക്കിം പോലീസിനും, ഭരണകൂടത്തിനും മാത്രമേ പ്രത്യേക പ്രവേശനമുള്ളൂ.

ലഡാക്കിലെ അക്സായി ചിൻ 

സൗന്ദര്യ സമ്പന്നമായ പ്രദേശമെങ്കിലും ഇന്ത്യയിലെ നിയന്ത്രിത മേഖലകളിലൊന്നാണ് ലഡാക്ക് മേഖലയുടെ ഭാഗമായ അക്സായി ചിന്‍. ഉപ്പ് തടാകങ്ങൾ മുതല്‍ ഉപ്പ് സമതലങ്ങൾ വരെയുള്ള ഈ സുന്ദര പ്രദേശം ഒരു തര്‍ക്കമേഖലയാണ്. ജമ്മു കാശ്മീരിലെ ലഡാക്ക് മേഖലയുടെ ഭാഗമായ അക്സായി ചിന്‍ 1962 മുതൽ അന്യായമായി ചൈനയുടെ നിയന്ത്രണത്തിലാണ്. അതുകൊണ്ട് തന്നെ ഇവിടേക്ക് വ്നോദ സഞ്ചാരികള്‍ക്ക് പ്രവേശനവുമില്ല.

ലഡാക്കിലെ പാങ്കോങ് ത്സോ

പാങ്കോങ് ത്സോ തടാകം പ്രസിദ്ധമായ വിനോദസഞ്ചാര കേന്ദ്രമാണെങ്കിലും പാങ്കോങ് ത്സോക്ക് ചുറ്റുമുള്ള പല ഭാഗങ്ങളിലും സഞ്ചാരികള്‍ക്ക് പ്രവേശനമില്ല.  തടാകത്തിന്റെ 50% ത്തോളം തർക്ക പ്രദേശമാണ്.  ചൈനീസ് നിയന്ത്രിത പ്രദേശത്തുള്ള തടാകഭാഗത്തേക്കാണ് സഞ്ചാരികള്‍ക്ക് പ്രവേശനമില്ലാത്തത്. ഇന്ത്യയില്‍ സ്ഥിതി ചെയ്യുന്ന തടാകത്തിന്റെ ഭാഗത്ത് സന്ദർശിക്കാൻ സാധിക്കും.

More in സ്പെഷ്യല്‍

Leave a Reply

Your email address will not be published. Required fields are marked *