കാത്തിരിപ്പിനൊടുവില്‍ ഒവിസി തോട് നവീകരണം യാഥാര്‍ഥ്യത്തിലേക്ക്; നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ 


വടകര: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ ഒവിസി തോട് നവീകരണം യാഥാര്‍ഥ്യത്തിലേക്ക്. തോടിന്റെ നവീകരണ പ്രവൃത്തി ഉദ്ഘാടനം കെ.കെ രമ എം.എൽ.എയുടെ അധ്യക്ഷതയിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഓൺലൈനായി നിർവഹിച്ചു. കെ.മുരളീധരൻ എം.പി ചടങ്ങില്‍  മുഖ്യാതിഥിയായി.

2022 – 23 വർഷത്തെ ബജറ്റ് ഫണ്ടിൽ തോടിന്റെ പുനരുദ്ധാരണ പ്രവൃത്തിക്കായി ഒരു കോടി എഴുപത് ലക്ഷം രൂപയാണ് അനുവദിച്ചത്. മൈനർ ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ സത്യൻ.കെ.കെ റിപ്പോർട്ട് അവതരിപ്പിച്ചു. അടുത്ത വർഷകാലത്തിനു മുൻപ് തോടിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ കരാറുകാരായ ഊരാളുങ്കൽ സൊസൈറ്റിക്കും നിർവഹണം നടത്തുന്ന മൈനർ ഇറിഗേഷൻ വകുപ്പിനും നിർദ്ദേശം നൽകിയതായി കെ.കെ രമ അറിയിച്ചു. നവീകരണ പ്രവൃത്തി പൂര്‍ത്തിയാവുന്നതോടെ പാക്കയിൽ, നടോൽ, താഴെ അങ്ങാടി ഭാഗങ്ങളിലെ ജനങ്ങൾ കാലങ്ങളായി അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതത്തിന് പരിഹാരമാവും.

നഗരസഭാ ചെയർപേഴ്സൺ കെ.പി.ബിന്ദു കൗൺസിലർമാരായ സജീവ് കുമാർ.പി, എം.ബിജു,റൈഹാനത്ത് പി, നിസാബി വി.വി പൊതുപ്രവർത്തകരായ ബിജു.കെ.എൻ, രമേശൻ ടി .കെ, വേണുഗോപാൽ.വി, ജലാൽ പി.കെ, സഹദേവൻ.കെ, വി.പി.ചന്ദ്രൻ, കെ.പ്രകാശൻ, സി.കുമാരൻ, പി.സോമശേഖരൻ മാസ്റ്റർ, എം.വി അബ്ദുല്ല, രതീശൻ മാസ്റ്റർ തുടങ്ങിയവര്‍ സംസാരിച്ചു. അസി.എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാബി.സി.എച്ച് നന്ദി പറഞ്ഞു.