മേപ്പയ്യൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയയാള്‍ അറസ്റ്റില്‍; അറസ്റ്റിലായത് ഇരിങ്ങത്ത് സ്വദേശി


മേപ്പയ്യൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂര്‍ ടൗണിലും പരിസരത്തുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ ഇരിങ്ങത്ത് കമ്പിളികുന്നുമ്മല്‍ മുനീറിനെയാണ് (34) മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഇയാളില്‍ നിന്ന് നാനൂറോളം പാക്കറ്റ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. മേപ്പയ്യൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂളിന് സമീപത്ത് വച്ചാണ് മുനീറിനെ വാഹനം ഉള്‍പ്പെടെ കസ്റ്റഡിയിലെടുത്തത്.

മേപ്പയ്യൂര്‍ സബ് ഇന്‍സ്പെക്ടര്‍ പി.വി.പ്രശോഭിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ രതീഷ് കുമാര്‍,അഷറഫ്, അഖില്‍, ഷൈജു എന്നിവര്‍ ഉള്‍പ്പെടുന്ന പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.