Tag: Meppayur

Total 6 Posts

ചെക്കന്റെ കൂട്ടര്‍ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പെണ്ണിന്റെ കൂട്ടര്‍, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി; മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായി (വീഡിയോ കാണാം)

മേപ്പയ്യൂര്‍: തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഇറങ്ങിയത് അടുത്തിടെയാണ്. നിരവധി അടികള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു തല്ലുമാല. അവസാനമുള്ള കല്യാണവീട്ടിലെ അടിയായിരുന്നു സിനിമയിലെ ഹൈലൈറ്റ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും ലുഖ്മാനും ബിനു പപ്പുവുമെല്ലാം കൊണ്ടും കൊടുത്തുമുള്ള അടിപൊളി അടിയായിരുന്നു അത്. തല്ലുമാല കണ്ടവര്‍ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാകും, ഇതുപോലെയുള്ള അടിയൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന്.

വൈദ്യുത ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത നേടി വിളയാട്ടൂര്‍ ജിഎല്‍പി; സോളാര്‍ പാനലുകള്‍ നിര്‍മ്മിച്ചത് 2.5 ലക്ഷം രൂപ ചെലവില്‍

മേപ്പയ്യൂര്‍: വിളയാട്ടൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇനി ഊര്‍ജ്ജ ഉല്പാദന രംഗത്ത് സ്വയം പര്യാപ്തം. സര്‍വ്വശിക്ഷാ കേരളയുടെ പദ്ധതി നിര്‍വഹണത്തില്‍ ഉള്‍പ്പെടുത്തി 2.5 ലക്ഷം രൂപ ചെലവില്‍ സ്‌കൂളില്‍ നിര്‍മ്മിച്ച സോളാര്‍ പാനലുകളുടെ ഉദ്ഘാടനം ടി.പി രാമകൃഷ്ണന്‍ എംഎല്‍എ നിര്‍വഹിച്ചു. എസ്എസ്‌കെ ഫണ്ട് ഉപയോഗിച്ച് മേലടി ബിആര്‍സി ആണ് പദ്ധതി നടപ്പാക്കുന്നത്. എസ്എസ്‌കെയില്‍ നിന്ന് അനുവദിച്ച

വീട്ടിൽ നിന്ന് പോയത് വിസയുടെ ആവശ്യത്തിനെന്ന് പറഞ്ഞ്, പിന്നീട് വിവരമൊന്നുമില്ല, ഇതിന് മുൻപും ഇങ്ങനെ പോയതിനാലാണ് പരാതി നൽകാൻ വൈകിയത്; അന്വേഷണ സംഘത്തിന് മുന്നിൽ മേപ്പയ്യൂർ കൂനംവെള്ളിക്കാവിൽ നിന്ന് കാണാതായ ദീപക്കിന്റെ അമ്മ

മേപ്പയ്യൂർ: കൂനം വള്ളിക്കാവിലെ വടക്കേടത്തു കണ്ടി ദീപകിൻ്റെ തിരോധാനത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. കൺട്രോൾ റൂം ഡി.വൈ.എസ്.പി അബ്ദുൾ മുനീറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദീപക്കിൻ്റെ അമ്മ ശ്രീലതയേയും സഹോദരീ ഭർത്താവിനേയും മേപ്പയൂർ സ്റ്റേഷനിൽ എത്തിച്ച് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സ്റ്റേഷനിലെത്തിയ സംഘം സ്ഥിതിഗതികൾ വിലയിരുത്തി. കഴിഞ്ഞ ജൂൺ എഴിന് വിസയുടെ ആവശ്യത്തിനാണെന്ന് പറഞ്ഞാണ് ദീപക്

മേപ്പയ്യൂരില്‍ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയയാള്‍ അറസ്റ്റില്‍; അറസ്റ്റിലായത് ഇരിങ്ങത്ത് സ്വദേശി

മേപ്പയ്യൂര്‍: നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. മേപ്പയ്യൂര്‍ ടൗണിലും പരിസരത്തുമായി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉള്‍പ്പെടെ പുകയില ഉല്‍പ്പന്നങ്ങള്‍ വിറ്റ ഇരിങ്ങത്ത് കമ്പിളികുന്നുമ്മല്‍ മുനീറിനെയാണ് (34) മേപ്പയ്യൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്ന് നാനൂറോളം പാക്കറ്റ് ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തിട്ടുണ്ട്. ഹാന്‍സ്, കൂള്‍ ലിപ് തുടങ്ങിയവയാണ് ഇയാളില്‍ നിന്ന് പിടികൂടിയത്.

മേപ്പയ്യൂരില്‍ ഇന്ന് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

മേപ്പയ്യൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി മേപ്പയ്യൂര്‍ യൂണിറ്റ് ജനറല്‍ ബോഡി യോഗം നടക്കുന്നതിനാല്‍ മെയ് 24ന് ഉച്ചയ്ക്ക് ഒരു മണിവരെ മേപ്പയ്യൂര്‍ ടൗണില്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി മേപ്പയ്യൂര്‍ യൂണിറ്റ് ഭാരവാഹികള്‍ അറിയിച്ചു.

12 കാരന്റെ പരാതി; മേപ്പയ്യൂര്‍ സ്വദേശിയായ ജയില്‍വാര്‍ഡന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: പന്ത്രണ്ടുവയസുകാരന്‍ നല്‍കിയ ലൈംഗികപീഡന പരാതിയില്‍ മേപ്പയ്യൂര്‍ സ്വദേശിയായ ജയില്‍ വാര്‍ഡന്‍ അറസ്റ്റില്‍. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിലെ അസിസ്റ്റൻ്റ് പ്രിസൺ ഓഫീസറായ കോഴിക്കോട് മേപ്പയൂർ ആവള സ്വദേശി ഭഗവതികോട്ടയിൽ ഹൗസിൽ ബി.ആർ സുനീഷാണ് അറസ്റ്റിലായത്. മലപ്പുറം സ്വദേശിയായ കുട്ടിയാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. രണ്ട് മാസം മുമ്പാണ് സംഭവം. അന്ന് കോഴിക്കോട് ജയില്‍വാര്‍ഡനായ ഇയാള്‍ നഗരത്തിലെ