ചമയങ്ങളും ചായില്യങ്ങളും ഇല്ലാതെ അനീഷ്, തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷ്‌ കുമാറിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്, സംസ്‌കാരം നാളെ


ചെറുവണ്ണൂര്‍: തെയ്യം കലാകാരന്‍ മുയിപ്പോത്ത് അനീഷിന്റെ അപ്രതീക്ഷിത വിയോഗത്തില്‍ കണ്ണീരണിഞ്ഞ് നാട്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു അനീഷിന്റെ മരണം. നാളെ പുലര്‍ച്ചെ ആറ്‌ മണിയോടെ മുയിപ്പോത്തെ ചെറിയ പൊയില്‍ മീത്തല്‍ വീട്ടിലാണ് സംസ്‌കാരം. വിദേശത്തുള്ള അനിയന്‍ എത്തിയതിന് ശേഷമായിരിക്കും സംസ്‌കാരം നടക്കുക.

ഭാര്യ: ഷൈനി(കൊല്ലം). മക്കള്‍: അനുപം അനീഷ്, അനുശ്രീ അനീഷ്. അച്ഛന്‍: പരേതനായ ചെറിയ പൊയില്‍ ചന്തു പണിക്കര്‍. അമ്മ: ലീല.

സഹോദരങ്ങള്‍: മുകുന്ദന്‍(ഇന്‍സ്ട്രുമെന്റേഷന്‍ പാലക്കാട്), ഗീത(വള്ളിക്കാട്), സുനില്‍ കുമാര്‍, പ്രജീഷ് കുമാര്‍(ദുബായ്), പ്രസീന(പാനൂര്‍).