സൂര്യാഘാതമേറ്റ് വീണ്ടും മരണം; ജോലി സ്ഥലത്ത് കുഴഞ്ഞുവീണ കോഴിക്കോട് സ്വദേശി മരിച്ചു


കോഴിക്കോട്: സൂര്യാഘാതമേറ്റ് സംസ്ഥാനത്ത് ഒരു മരണം കൂടി. കോഴിക്കോട് പന്നിയങ്കര സ്വദേശി വിജേഷാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് വിജേഷിന് സൂര്യാഘാതമേറ്റത്.

പെയിന്റിംഗ് ജോലിക്കിടെ സൂര്യാഘാതമേറ്റ് കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു വിജേഷ്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ്‌ മരണം സംഭവിച്ചത്.

സൂര്യാഘാതമേറ്റ് മലപ്പുറം സ്വദേശിയും ഇന്ന് രാവിലെ മരണപ്പെട്ടിരുന്നു. നിര്‍മാണ തൊഴിലാളിയായ മുഹമ്മദ് ഹനീഫയാണ് മരിച്ചത്. ഇന്നലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ഹിനീഫ കുഴഞ്ഞു വീഴുകയായിരുന്നു.

തുടര്‍ന്ന് ഹനീഫയെ ആദ്യം മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും രാവിലെയോടെ മരണപ്പെടുകയായിരുന്നു.