‘വടകര ലഹരിയുടെ പ്രധാന കേന്ദ്രമായി മാറുന്നു’; അധികാരികൾ ജാഗ്രതയോടെ ഇടപെടൽ നടത്തണമെന്ന്‌ എസ്.ഡി.പി.ഐ


വടകര: ‘വടകരയിലെ ലഹരി മാഫിയകളെ തുടച്ചു നീക്കാൻ അധികാരികൾ ജാഗ്രതയോടെ ഇടപെടൽ നടത്തണമെന്ന്‌’ എസ്.ഡി. പി.ഐ വടകര മുൻസിപ്പൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ലഹരി മാഫിയകൾ വടകര കൈയ്യക്കിയിരിക്കുകയാണ്. ജാഗ്രതയോടെ അധികാരികളും രാഷ്ട്രീയ പാർട്ടികളും മുന്നിട്ടിറിങ്ങിയാൽ മാത്രമാണ് മാഫിയകളെ ഇല്ലായ്മ ചെയ്യാൻ സാധിക്കുകയുള്ളൂ, ഇതിനെതിരെ ജനങ്ങളുടെയും അധികാരികളുടെയും ഭാഗത്ത് നിന്നും ഇടപെടൽ ഉണ്ടാവണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു.

വടകരയിൽ ലഹരി ഉപയോഗിച്ച് മരണപ്പെടുന്നത് തുടർ സംഭവമായി മാറിയിരിക്കുകയാണ്. ലഹരിയുടെ പ്രധാന കേന്ദ്രമായി വടകര മാറികൊണ്ടിരിക്കുകയാണ്. പോലീസ്, എക്‌സൈസ്‌ ഉൾപ്പടെ ജാഗ്രതയോടെ കർശനമായി മുന്നോട്ട് പോവണമെന്നും, ലഹരി മാഫിയക്കെതിരെയുള്ള പ്രവർത്തനത്തിന് പൂർണ പിന്തുണ നൽകാനും കമ്മിറ്റി തീരുമാനിച്ചു.

ലഹരി മാഫിയയെ തടയാൻ പാർട്ടിയുടെ എല്ലാ ഇടപെടലും ഉണ്ടാവാനും യോഗം തീരുമാനം എടുത്തു. മുനിസിപ്പൽ പ്രസിഡന്റ്‌ സമദ് മാക്കൂൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.വി.പി ഷാജഹാൻ, വൈസ് പ്രസിഡന്റ്‌ ഹക്കീം പി.എസ്, നിസാം പുത്തൂർ, അഷ്‌കർ എം.വി, ശറീജ സാദിഖ്, മുസ്തഫ അറക്കിലാട് എന്നിവർ സംസാരിച്ചു.