ഏത് മഴക്കാലത്തും ഇനി വെള്ളക്കെട്ടിനെ ഭയക്കേണ്ട; കടമേരി കെ.വി പീടിക – പുളിക്കണ്ടി മദ്രസ്സ റോഡിൻ്റെ പരിഷ്കരണ പ്രവൃത്തി പൂർത്തിയായി


ആയഞ്ചേരി: ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ കടമേരി കെ.വി പീടിക – പുളിക്കണ്ടി മദ്രസ്സ റോഡിൻ്റെ പരിഷ്കരണ പ്രവൃത്തി പൂർത്തിയായി. റോഡ് കോൺക്രീറ്റ് ചെയ്ത് ഉയര്‍ത്തുകയായിരുന്നു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി.വി. കുഞ്ഞിരാമൻ മാസ്റ്റർ, എൽ.എസ്.ജി.ഡി ഓവർസിയർ ഗിരീഷ് എന്നിവർ പ്രവൃത്തി വിലയിരുത്തി.

മഴക്കാലത്ത് സ്ഥിരമായി വെള്ളം കെട്ടിനിന്ന് ഗതാഗത തടസം ഉണ്ടാവുന്നതിനാല്‍ സ്കൂൾ വിദ്യാർത്ഥികൾ, അംഗൻവാടിയിൽ എത്തുന്ന കുട്ടികൾ, കാൽനടയാത്രക്കാർ എന്നിവർക്ക് നടന്ന് പോവാൻ സാധിക്കാത്ത അവസ്ഥ നിലനിന്നിരുന്നു. ഈ പ്രശ്നം പരിഹരിക്കാനാണ് പരിഷ്ക്കരണ പ്രവൃത്തി നടത്തിയത്. പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി മൂന്ന് ലക്ഷത്തി തൊണ്ണൂറ്റി അഞ്ച് ആയിരം രൂപയാണ് പ്രവൃത്തിക്കായി നീക്കിവെച്ചത്.