വടകരയിലെ കോൺഗ്രസ്സ് നേതാവ്  ടി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഓര്‍മക്ക് ഒരു വയസ്; ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ച് കേണ്‍ഗ്രസ് പ്രവര്‍ത്തകര്‍


വടകര:  വടകരയിലെ കോൺഗ്രസ്സ് നേതാവ്  ടി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്ററുടെ ഒന്നാം ചരമദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗം സംഘടിപ്പിച്ചു. വില്ല്യാപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.സി.ഷീബ യോഗം ഉദ്ഘാടനം ചെയ്തു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വില്ല്യാപ്പള്ളിയിലെ അദ്ദേഹത്തിന്റെ വസതിയിലെത്തി ശവകുടീരത്തിൽ പുഷ്പാർച്ചന നടത്തി. വടകര നിയോജക മണ്ഡലം പ്രസിഡണ്ട്, വില്യാപ്പള്ളിമണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌, ജില്ലാ കോൺഗ്രസ്‌ കമ്മിറ്റി അംഗം, മേമുണ്ട ഹൈസ്കൂൾ മാനേജിംഗ് കമ്മിറ്റി സെക്രട്ടറി, കെ. എ.പി.ടി യൂണിയൻ നേതാവ്, പൊന്മേരി ക്ഷേത്രം ട്രസ്റ്റീ ബോർഡ്‌ ചെയർമാൻ തുടങ്ങിയ നിരവധി പദവികള്‍ വഹിച്ച നേതവാണ് ടി.പി.കുഞ്ഞികൃഷ്ണൻ മാസ്റ്റര്‍.

ബാബു പാറേമ്മൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വി.ചന്ദ്രൻ, സി.പി.ബിജു പ്രസാദ്, ബി.സത്യനാഥൻ, എം.പി. വിദ്യാധരൻ, വി.കെ. ബാലൻ, ഹരിദാസ്. വി.പി, ബാബു. ടി.പി എന്നിവർ പ്രസംഗിച്ചു.