വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാസൗകര്യ വികസനം; നാദാപുരം മണ്ഡലത്തിലെ സ്‌കൂള്‍ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനവും നിര്‍വഹിച്ച് മുഖ്യമന്ത്രി


നാദാപുരം: നാദാപുരം നിയോജകമണ്ഡലത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മുഖേന വിവിധ ഫണ്ടുകള്‍ ഉപയോഗിച്ച് നിര്‍മ്മാണം പൂര്‍ത്തീകരിച്ച സ്‌കൂള്‍ കെട്ടിടങ്ങളുടെയും അനുബന്ധ പ്രവൃത്തികളുടെയും ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. മുഖ്യമന്ത്രി ഓണ്‍ലൈനായാണ് ഉദ്ഘാടനം നടത്തിയത്. കെട്ടിട നിര്‍മ്മാണം പൂര്‍ത്തീകരിച്ച വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, കാവിലുംപാറ ഗവ. എച്ച് എസ് എന്നിവയുടെ ഉദ്ഘാടനവും നാദാപുരം ഗവ. യുപി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനവുമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.

നാദാപുരം ഗവ. യു.പി സ്‌കൂള്‍ നടന്ന ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. നാദാപുരം പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് അംഗം സി വി എം നജ്മ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍, രാഷ്ടീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് കിഫ് ബി മുഖേന അനുവദിച്ച 3.2 കോടി രൂപ ചെലവഴിച്ചാണ് പുതിയ സ്‌കൂള്‍ കെട്ടിടം നിര്‍മ്മിക്കുക.

വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ഇ.കെ വിജയന്‍ എം.എല്‍.എ ശിലാഫലകം അനാഛാദനം ചെയ്തു. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സല്‍മരാജു, സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍മാരായ കെ കെ ഇന്ദിര, കെ ചന്ദ്രബാബു, മുഫീദ തട്ടാകണ്ടിയില്‍ കെ പി ഷൈനി, മിനി കെ പി, പി.ടി.എ പ്രസിഡന്റ് കെ പി രാജന്‍, പ്രിന്‍സിപ്പല്‍ കെ പി ഗിരീഷന്‍, ഹെഡ് മാസ്റ്റര്‍ രാജീവന്‍ പുതിയേടുത്ത്,
രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു. പൊതു വിദ്യാഭ്യാസ വകുപ്പ് 1.5 കോടി രൂപ ചെലവഴിച്ചാണ് വെള്ളിയോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കെട്ടിടം നിര്‍മ്മിച്ചത്.

കാവിലുംപാറ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ രണ്ട് കോടി രൂപ നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിച്ച ഓഡിറ്റോറിയം, ഓപ്പണ്‍ സ്റ്റേജ്, ക്ലാസ് മുറികള്‍, സൗണ്ട് സിസ്റ്റം, സിസിടിവി എന്നീ പ്രവൃത്തികളുടെ ശിലാഫലക അനാഛാദനം ഇ കെ വിജയന്‍ എം.എല്‍എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി ജി ജോര്‍ജ് അധ്യക്ഷത വഹിച്ചു. കുന്നുമ്മല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി ചന്ദ്രി, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി സുരേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ പി ശ്രീധരന്‍, പി ടി എ പ്രസിഡന്റ് പി കെ രാജീവന്‍, അസിസ്റ്റന്റ് എഞ്ചിനിയര്‍ പി അഖില്‍, ഹെഡ്മിസ്ട്രസ് കെ എം രക്‌നവല്ലി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു