Tag: National Highway

Total 29 Posts

‘അടിപ്പാത അനുവദിക്കണം’; മടപ്പള്ളിയില്‍ നാളെ ദേശീയപാത ഉപരോധിച്ച് സമരം

മടപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മടപ്പള്ളിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യപ്പെട്ട് കര്‍മ്മ സമിതി ദേശീയപാത ഉപരോധിക്കുന്നു. തിങ്കളാഴ്ച്ചയാണ് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുന്നത്. അടിപ്പാത വിഷയത്തില്‍ സമിതി രണ്ടരവര്‍ഷമായി സമരപാതയിലാണെങ്കിലും അനുകൂലനിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് ദേശീയപാത ഉപരോധം ഉള്‍പ്പെടെയുളള സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്കാണ് സമരം.

ദേശീയപാതാ നിര്‍മാണം; വടകര മേഖലയിലെ ജനങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്തണം; എം.എല്‍.എയുടെ നേതൃത്വത്തില്‍ ഉന്നതസംഘം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു

വടകര: ദേശീയപാത നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഭാഗമായി നിരവധിയായ പ്രയാസങ്ങളെയും പ്രശ്‌നങ്ങളെയും അനുദിനം അഭിമുഖീകരിക്കുകയാണ് വടകരയിലെ ജനങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ക്ക് എത്രയുംപെട്ടന്ന് പരിഹാരം കണ്ടെത്തി മുന്നോട്ട് പോവുന്നതിനായി എം.എല്‍.എയുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ പ്രശ്‌നബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി. നാദാപുരം റോഡ്, മടപ്പള്ളി, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ അണ്ടര്‍ പാസ് നിര്‍മ്മാണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ വിലയിരുത്തി.

ദേശീയപാത വികസനം; മടപ്പള്ളിയിലെയും നാദാപുരം റോഡിലെയും അടിപ്പാതയ്ക്കായി ദേശീയപാത അതോറിറ്റി ഡിവിഷനല്‍ ജനറല്‍മാനേജര്‍ക്ക് നിവേദനം സമര്‍പ്പിച്ച് എം.എല്‍.എ

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി വടകരയിലെ വിവിധ സ്ഥലങ്ങളില്‍ അടിപ്പാത നിര്‍മാണവുമായി ബന്ധപ്പെട്ട് ദേശീയപാത അതോറിറ്റി ഡിവിഷനല്‍ ജനറല്‍മാനേജര്‍ക്ക് നിവേദനം നല്‍കി എം.എല്‍.എ കെ.കെ രമ. മടപ്പള്ളിയില്‍ അടിപ്പാത നിര്‍മിക്കണമെന്നും നാദാപുരം റോഡില്‍ അനുവദിച്ച അടിപ്പാത മടപ്പള്ളി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ജംഗ്ഷനിലേക്ക് മാറ്റണമെന്നും മുക്കാളിയിലെ നിലവിലുള്ള അടിപ്പാത സംരക്ഷിക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കണമെന്നും നിവേദനത്തിൽ  ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച്

ദേശീയപാതാ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു, തിരിഞ്ഞ് നോക്കാതെ അധികൃതർ

അഴിയൂർ: ദേശീയപാതയിൽ മുക്കാളിയിൽ മണ്ണിടിച്ചിൽ തുടർക്കഥയാവുന്നു. മീത്തലെ മുക്കാളിയിലാണ് വീണ്ടും മണ്ണിടിച്ചിൽ തുടരുന്നത്. ദേശീയപാതാ വികസന പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നതിനിടെയാണ് നാട്ടുകാർക്ക് ഭീഷണിയായി മണ്ണിടിയുന്നത്. നേരത്തേ രണ്ട് തവണ മണ്ണിടിച്ചിൽ ഉണ്ടായപ്പോൾ പ്രദേശവാസികൾ ദേശീയപാതാ അധികൃതരെ അറിയിക്കുകയും എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ല. മണ്ണിടിച്ചിൽ

ദേശീയപാത വികസനം; വടകര മേഖലയില്‍ മൂന്ന് അടിപ്പാതകള്‍ക്ക് അനുമതി

വടകര: ദേശീയപാത വികസനത്തിന്റെ ഭാഗമായി ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി വടകര മേഖലയില്‍ മൂന്ന് അടിപ്പാതകള്‍ നിര്‍മിക്കാന്‍ അനുമതിയായി. കണ്ണൂക്കര, നാദാപുരം റോഡ്, പുതുപ്പണം എന്നിവിടങ്ങളിലാണ് പുതുതായി അടിപ്പാത നിര്‍മിക്കുക. അടിപ്പാത നിര്‍മിക്കാതെയുള്ള ദേശീയപാത നിര്‍മാണത്തിനെതിരെ എം.പി, എം.എല്‍.എ, മറ്റ് ജനപ്രതിനിധികള്‍ ഉള്‍പ്പെടെ അണിനിരത്തി ശക്തമായ സമരങ്ങള്‍ നടന്നുവരുന്നതിനിടെയാണ് അടിപ്പാത നിര്‍മാണത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം അനുമതി

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് ദേശീയപാതയിൽ ഗതാഗത നിയന്ത്രണം; വാഹനങ്ങൾ തിരിഞ്ഞു പോകേണ്ട വഴി അറിയാം

വടകര: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് 29, 30, 31 തിയ്യതികളിൽ ദേശീയപാതയിൽ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തും. കാളിയാട്ട മഹോൽസവത്തിൻ്റെ പ്രധാന ദിവസങ്ങളായ ചെറിയ വിളക്ക്, വലിയവിളക്ക്, കാളിയാട്ട ദിവസങ്ങളിലാണ് ദേശീയ പാതയിൽ ഗതാഗത നിയന്ത്രണം കൊണ്ടുവരുന്നത്. ചെറിയ വിളക്ക് ദിവസമായ 29 ന് ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി ഒന്‍പത് മണി

ദേശീയപാത മുറിച്ചു കടക്കാൻ ഇടമില്ല: പ്രയാസത്തിലായത് പുതുപ്പണത്തുകാർ; മേൽപ്പാലമെന്ന ആവശ്യവുമായി നാട്ടുകാർ

വടകര: വടകരയിൽ ദേശീയപാത വികസന പ്രവർത്തനം ആരംഭിച്ചപ്പോൾ മുതൽ റോഡ് മുറിച്ചു കടക്കാൻ കഴിയാതെ ബുദ്ധിമുട്ടിലായിരിക്കുന്നത് പുതുപ്പണത്തുകാരാണ്. റോഡിന്റെ ഒരു ഭാഗത്ത് നിന്ന് മറുഭാഗത്തേക്ക് എത്താൻ കിലോ മീറ്ററോളം ചുറ്റി പോകേണ്ട അവസ്ഥ. ആറുവരിപ്പാതയ്ക്ക് മുകളിൽ പുതുപ്പണത്തും പാലയാട്ട് നടയിലും മേൽപ്പാലമോ ഫൂട്ട് ഓവർ ബ്രിഡ്ജോ വേണം എന്നാണ് നാട്ടുകാരുടെ ആവശ്യം. അധികൃതർ ഇത് അംഗീകരിക്കുമെന്ന

വടകര മുതല്‍ പയ്യോളി വരെ ദേശീയപാത നിര്‍മാണം ഇത്രയുമായി; മൂരാട് പാലത്തിന്റെ പണിയും പുരോഗമിക്കുന്നു – വീഡിയോ കാണാം

വടകര: ദേശീയപാത ജോലി അതിവേഗം പുരോഗമിക്കുകയാണ്. രാത്രിയില്‍ പോലും ജോലി തുടരുന്നുണ്ട് പലയിടത്തും. ഒന്നോ രണ്ടോ വര്‍ഷത്തിനകം പുതിയ റോഡ് യാഥാര്‍ഥ്യമാവും. വടകര മുതല്‍ പയ്യോളിവരെയുള്ള സ്ഥലങ്ങളിലും ജോലി അതിവേഗം പുരോഗമിക്കുന്നുണ്ട്. റോഡിന്റെ ഒരു വശം മണ്ണ് കൂട്ടിയിട്ട നിലയിലാണ് പലയിടത്തും. റോഡുപണി കാരണം തിരക്കു കൂടുന്ന സ്ഥലങ്ങളില്‍ പലയിടത്തും ദേശീയപാത കമ്പനിയുടെ ജോലിക്കാര്‍ ഗതാഗതം

വടകര ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപം ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു

വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന് സമീപത്ത് ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു. എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KAO1 – AF

‘എന്‍.എച്ച് അതോറിറ്റിയുടെ ഉറപ്പ് എന്തുകൊണ്ട് ഇവിടെ പാലിക്കപ്പെടുന്നില്ല?’; ദേശീയപാത വികസനവുമായി ബന്ധപ്പെട്ട പാലോളിപ്പാലം പുതുപ്പണം മേഖലയിലെ ദുരിതങ്ങള്‍ പരിഹരിക്കണമെന്ന് കെ.കെ. രമ

വടകര: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പാലോളി പാലം, പുതുപ്പണം മേഖലയിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് പരിഹാരം കാണണമെന്ന് കെ.കെ. രമ എം.എല്‍.എ. പുതുപ്പണം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ അരവിന്ദഘോഷ് റോഡില്‍ സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. നിലവില്‍ മൂരാട് മുതല്‍ പുതുപ്പണം വരെയുള്ള ഭാഗത്ത് ദേശീയപാത മുറിച്ചുകടക്കാന്‍ വഴികളൊന്നുമില്ല. രണ്ടു കിലോമീറ്ററിനിടയില്‍