‘അടിപ്പാത അനുവദിക്കണം’; മടപ്പള്ളിയില്‍ നാളെ ദേശീയപാത ഉപരോധിച്ച് സമരം


മടപ്പള്ളി: ദേശീയപാത വികസനത്തിന്റെ ഭാഗമായി മടപ്പള്ളിയില്‍ അടിപ്പാത അനുവദിക്കണമെന്ന ആവശ്യപ്പെട്ട് കര്‍മ്മ സമിതി ദേശീയപാത ഉപരോധിക്കുന്നു. തിങ്കളാഴ്ച്ചയാണ് കര്‍മ സമിതിയുടെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിക്കുന്നത്.

അടിപ്പാത വിഷയത്തില്‍ സമിതി രണ്ടരവര്‍ഷമായി സമരപാതയിലാണെങ്കിലും അനുകൂലനിലപാടുണ്ടാകാത്ത സാഹചര്യത്തിലാണ് ദേശീയപാത ഉപരോധം ഉള്‍പ്പെടെയുളള സമരത്തിലേക്ക് നീങ്ങുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. വൈകീട്ട് നാലുമണിക്കാണ് സമരം.