Tag: National Highway

Total 29 Posts

‘മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയില്‍ അണ്ടര്‍പാസോ ഫ്‌ളൈ ഓവറോ ഇല്ല’; വികസിക്കുന്ന ദേശീയപാതയ്ക്കിരുവശവും ഒറ്റപ്പെട്ടു പോവുമെന്ന ആശങ്കയില്‍ പ്രദേശവാസികള്‍, പ്രതിഷേധം

വടകര: ദേശീയപാത വികസനം പുതുപ്പണം-കരിമ്പനപ്പാലം പ്രദേശത്തെ ജനങ്ങളുടെ ജനങ്ങളുടെ ജീവിതം ദുരിതത്തിലാക്കുമെന്ന് നാട്ടുകാര്‍. ദേശിയപാത 66ന്റെ വികസനത്തോടനുബന്ധിച്ച് മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയിലുളള നാലര കി.മി. ദൂരത്തെ ജനങ്ങളുടെ യാത്ര തടസ്സപ്പെടുന്ന രീതിയിലാണ് ദേശീയപാത വികസനമെന്നാണ് വിമര്‍ശനം. ഇപ്പോഴത്തെ പ്ലാന്‍ അനുസരിച്ചു മൂരാട് പാലത്തിനും കരിമ്പനപ്പാലത്തിനുമിടയിലായി നാഷണല്‍ ഹൈവേയുടെ ഇരുഭാഗത്തും താമസിക്കുന്ന മനുഷ്യര്‍ക്ക് പരസ്പരം ബന്ധപ്പെടാന്‍ കഴിയുന്ന

ദേശീയപാതാ വികസനം വെള്ളക്കെട്ടിന് കാരണമാകുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിഷേധം; മേൽപ്പാലത്തിനും കൈനാട്ടിക്കും ഇടയിലുള്ള കുടുംബങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ ദേശീയപാതാ അധികൃതർ നേരിട്ടെത്തി

വടകര: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി വിവിധയിടങ്ങളില്‍ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ നിലവിലുണ്ട്. ഗതാഗത തടസ്സമുള്‍പ്പെടെയുള്ള വിഷയങ്ങള്‍ അനുബന്ധമായി ഉണ്ടാകാറുമുണ്ട്. ഇതിനെ മുന്‍നിര്‍ത്തി ചോറോട്  മേൽപ്പാലത്തിനും കൈനാട്ടിക്കും ഇടയിലുള്ള ഒട്ടനവധി കുടുംബങ്ങളുടെ ആശങ്കകള്‍ കേള്‍ക്കാന്‍ ദേശീയപാതാ അധികൃതർ നേരിട്ട് സന്ദര്‍ശനം നടത്തി. ചോറോട് മേൽപ്പാലത്തിനും കൈനാട്ടിക്കും ഇടയിൽ ആറ് കൾവെർട്ടുകളുണ്ട്. ദേശീയപാതാ വികസനം വരുമ്പോള്‍  കൾവെർട്ടുകളുടെ എണ്ണം കുറയുന്നുവെന്നാണ്

വഴിമുട്ടി വടകര കെ.ടി.ബസാറിലെ വീട്ടുകാര്‍; ദേശീയപാതാ നവീകരണത്തിന്‍റെ ഭാഗമായി വീടുകളിലേക്കുള്ള വഴിയടഞ്ഞിട്ട് ഒമ്പതു മാസങ്ങള്‍

വടകര : അത്യാവശ്യ കാര്യങ്ങള്‍ക്ക് പോലും വീട്ടില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയില്‍ കുടുങ്ങിയിരിക്കുകയാണ്  വടകര കെ.ടി. ബസാറിലെ ഒരു കൂട്ടം വീട്ടുകാര്‍. ദേശീയപാതാനവീകരണത്തിന്റെ ഭാഗമായാണ് പ്രദേശത്തുള്ളവര്‍ ഈ ദുരിതം അനുഭവിക്കുന്നത്. വീടുകളിലേക്കുള്ള വഴി അവര്‍ക്ക് മുന്നില്‍ അടഞ്ഞിട്ട് ഒമ്പത് മാസത്തോളമായി. ദേശീയപാതാ അധികൃതരും കരാർകമ്പനിയും ഈ പ്രശ്നം ഉടൻ പരിഹരിക്കാമെന്ന് വാക്ക് നല്‍കിയിരുന്നെങ്കിലും ഇതുവരെ യോതൊരു

ചോമ്പാലില്‍ ദേശീയപാത കരാര്‍ തൊഴിലാളികളും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം; നാല് പേര്‍ക്ക് പരിക്ക്

ചോമ്പാല്‍: ചോമ്പാല്‍ കക്കടവില്‍ ദേശീയ പാത കരാര്‍ തൊഴിലാളികളും നാട്ടുകാരും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്. ഇന്ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. ദേശീയപാത വികസനവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവൃത്തികളുടെ ഭാഗമായി റോഡ് അടക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. പരിക്കേറ്റ നാലുപേരെ മാഹിയിലും തലശ്ശേരിയിലുമായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിലവില്‍ സ്ഥലത്ത് സംഘര്‍ഷമില്ല.

ദേശീയപാതാ വികസനം: മൂരാട് പാലം നവംബര്‍ 9 മുതൽ 24 വരെ ഭാഗികമായി അടച്ചിടും

വടകര: നവംബര്‍ 9 മുതൽ 24 വരെ മൂരാട് പാലം അടച്ചിടും. ദേശീയപാതാ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. രാവിലെ 8 മുതൽ 11 വരെയും വൈകീട്ട് 3 മുതൽ 6 വരെയും പാലം തുറന്നിടും. ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുടങ്ങി തിരക്കേറിയ സമയമായതിനാൽ, പൊതുജനങ്ങൾക്ക് ഉണ്ടാവുന്ന ബുദ്ധിമുട്ട്  കുറയ്ക്കുക എന്ന ഉദ്ദേശത്തോടെയാണ് രാവിലെയും വൈകിട്ടുമുള്ള

വടകര കരിമ്പനത്തോട് മണ്ണിട്ട് നികത്തിയ സംഭവം; ദേശീയപാത ഉപരോധിച്ച് നാട്ടുകാർ

വടകര: ദേശീയപാത വികസനത്തിൻ്റെ ഭാഗമായി കരിമ്പനപ്പാലത്ത് തോട് മണ്ണിട്ട് നികത്തിയതോടെ ദുരിതത്തിലായി പ്രദേശവാസികൾ. തോട്ടിൽ ഒഴുക്ക് തടസപ്പെട്ടതോടെ കരിമ്പനത്തോട് നിറഞ്ഞ് കവിഞ്ഞ് മലിനജലം വീടുകളിലേക്ക് ഒഴുകിയെത്തി. നാരായണ നഗരം മുതൽ കരിമ്പനപ്പാലം വരെ തോടിൻ്റെ ഇരുകരകളിലും ഉള്ള പ്രദേശവാസികളാണ് ദുരിതത്തിലായത്. ഇക്കഴിഞ്ഞ രണ്ട് ദിവസം മുമ്പാണ് നിർമ്മാണ പ്രവർത്തനം നടക്കുന്ന കരിമ്പനപ്പാലത്തെ തോട് ദേശീയപാത നിർമ്മാണ

പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ച് മാത്രം നിര്‍മ്മാണം മുന്നോട്ട് കൊണ്ടുപോയാല്‍ മതിയെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി; പനച്ചിക്കുന്നിലെ കുടിവെള്ള പ്രശ്‌നവും വഴി പ്രശ്‌നവും പരിഹരിക്കുമെന്നും എം.എല്‍.എ കാനത്തില്‍ ജമീല കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്

കൊയിലാണ്ടി: കൊയിലാണ്ടി നഗരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വതമായ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം 2023 ഓടെ പൂര്‍ത്തിയാവുമെന്ന് കാനത്തില്‍ ജമീല എം.എല്‍.എ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്. ബൈപ്പാസ് നിര്‍മ്മാണത്തിനിടെ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങള്‍ അപ്പപ്പോള്‍ പരിഹരിച്ചുകൊണ്ട് മുന്നോട്ട് പോയാല്‍ മതിയെന്ന് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് നിര്‍ദ്ദേശം നല്‍കിയതായും എം.എല്‍.എ അറിയിച്ചു. കൊയിലാണ്ടി, വടകര എം.എല്‍.എമാര്‍

ദേശീയപാത നിറയെ കുണ്ടും കുഴിയും; നന്തിയിൽ നടുറോഡിൽ വാഴ നട്ട് എം.എസ്.എഫ് പ്രതിഷേധം

നന്തി ബസാർ: റെയിൽവേ മേൽപാലത്തിൽ രൂപപ്പെട്ട കുഴികൾ കാരണം നിരവധി വാഹനങ്ങൾ അപകടത്തിൽ പെടുന്നതിൽ മൂടാടി പഞ്ചായത്ത് എം.എസ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നന്തി ടൗണിൽ വാഴ നട്ട് പ്രതിഷേധ സമരം സംഘടിപിച്ചു. റോഡിലെ കുഴിയിൽ വാഴനട്ടാണ് പ്രതിഷേധിച്ചത്. ശരിയായ രീതിയിൽ കുഴികളടയ്ക്കാതെ ക്വാറി വെയിസ്റ്റ് കൊണ്ട് കുഴി അടച്ചത് കാരണം വാഹനങ്ങൾ പോകുമ്പോൾ പ്രദേശത്ത് പൊടിപടലം

നേരെ ചവിട്ടുന്നത് ചെളിവെള്ളത്തിലേക്ക്, റോഡിൽ കുഴികൾ; കൊയിലാണ്ടി പഴയ ബസ്റ്റാന്റിന് മുൻവശത്തെ ദേശീയപാത പൊട്ടിപ്പൊളിഞ്ഞ നിലയിൽ

കൊയിലാണ്ടി: ​ഗതാ​ഗതക്കുരുക്കിനാൽ ശ്വാസംമുട്ടുന്ന കൊയിലാണ്ടിയിൽ യാത്ര ദുഷ്ക്കരമാക്കി പൊട്ടിപ്പൊളിഞ്ഞ റോഡും കുഴികളും. ബസ് കയറാനായി എത്തുന്നവരും ഇരുചക്ര വാഹനക്കാരുമാണ് പഴയ ബസ്റ്റാന്റിന് മുന്നിലെ ദേശീയപാതയുടെ ശോചനീയാവസ്ഥ കാരണം ബുദ്ധിമുട്ടിലായത്. മഴക്കാലമായതോടെ റോഡിൽ വെള്ളം കെട്ടി നിൽക്കുന്നതിനാൽ കുഴികളുള്ളത് മനസിലാക്കാൻ സാധിക്കാതെ വാഹനങ്ങൾ അപകടത്തിൽപെടുന്ന സാഹചര്യവുമുണ്ടെന്ന് യാത്രക്കാർ പറയുന്നു. കണ്ണൂർ, തലശ്ശേരി, വടകര ഭാ​ഗങ്ങളിലേക്കുള്ള ബസുകളാണ് പഴയ

കുരുക്കില്‍ നിന്ന് ശാപമോക്ഷം ഉടന്‍, കൊയിലാണ്ടിക്കാര്‍ക്ക് വടകരയിലേക്ക് പറപറക്കാം; മൂരാട് പുതിയ പാലം അടുത്ത മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് മുഖ്യമന്ത്രി

വടകര: ദേശീയപാത 66 ആറ് വരിയായി വികസിപ്പിക്കുന്നതിന്റെ ഭാഗമായി മൂരാട് പുഴയ്ക്ക് കുറുകെ നിര്‍മ്മിക്കുന്ന പുതിയ പാലത്തിന്റെ നിര്‍മ്മാണം 2023 മാര്‍ച്ചില്‍ പൂര്‍ത്തിയാവുമെന്ന് ദേശീയപാതാ അതോറിറ്റി (എന്‍.എച്ച്.എ.ഐ) അറിയിച്ചതായി മുഖ്യമന്ത്രി. ഇതിനൊപ്പം മാഹി-തലശ്ശേരി ബൈപ്പാസിന്റെ നിര്‍മ്മാണവും അടുത്ത മാര്‍ച്ചില്‍ തന്നെ പൂര്‍ത്തിയാവുമെന്നും എന്‍.എച്ച്.എ.ഐ അറിയിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ദേശീയപാതാ വികസനത്തിന്