വടകര ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മേൽപാലത്തിന് സമീപം ബൈക്കിൽ ലോറിയിടിച്ച് യുവാവ് മരിച്ചു


വടകര: ദേശീയപാതയിൽ കുഞ്ഞിപ്പള്ളി മേൽപ്പാലത്തിന് സമീപത്ത് ബൈക്കിൽ ലോറി ഇടിച്ച് യുവാവ് മരിച്ചു.

എരിക്കിൽ ചാലിലെ മുബീന മൻസിലിൽ റയീസ് (40) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 8.15 ഓടെയാണ് സംഭവം. കുഞ്ഞിപ്പള്ളിയിലെ ഹോട്ടലിൽ നിന്നും ഭക്ഷണം വാങ്ങി ബൈക്കിൽ കയറിയ സമയത്ത് മാഹി ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KAO1 – AF 3205 ലോറി പിറകിൽ നിന്നും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ റയീസിന്റെ തലയിലൂടെ പിൻ ചക്രം കയറിയിറങ്ങി തൽക്ഷണം മരിച്ചു.

നിർത്താതെ പോയ ലോറി പിന്നീട് കൈനാട്ടിൽ വച്ച് പോലീസ് പിടിച്ചു. മൃതദേഹം വടകര ഗവൺമെൻറ് ആശുപത്രി മോർച്ചറിയിൽ .

പരേതനായ അബ്ദുറഹ്മാന്റെയും റാബിയയുടെയും മകനാണ്.
ഭാര്യ: ഷരീഫ
മക്കൾ : റിസ്വാൻ, ആയിഷ