വടകര മുതല്‍ പയ്യോളി വരെ ദേശീയപാത നിര്‍മാണം ഇത്രയുമായി; മൂരാട് പാലത്തിന്റെ പണിയും പുരോഗമിക്കുന്നു – വീഡിയോ കാണാം


വടകര: ദേശീയപാത ജോലി അതിവേഗം പുരോഗമിക്കുകയാണ്. രാത്രിയില്‍ പോലും ജോലി തുടരുന്നുണ്ട് പലയിടത്തും. ഒന്നോ രണ്ടോ വര്‍ഷത്തിനകം പുതിയ റോഡ് യാഥാര്‍ഥ്യമാവും.

വടകര മുതല്‍ പയ്യോളിവരെയുള്ള സ്ഥലങ്ങളിലും ജോലി അതിവേഗം പുരോഗമിക്കുന്നുണ്ട്. റോഡിന്റെ ഒരു വശം മണ്ണ് കൂട്ടിയിട്ട നിലയിലാണ് പലയിടത്തും. റോഡുപണി കാരണം തിരക്കു കൂടുന്ന സ്ഥലങ്ങളില്‍ പലയിടത്തും ദേശീയപാത കമ്പനിയുടെ ജോലിക്കാര്‍ ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങളെ തടസം കൂടാതെ കടത്തിവിടുന്നു.

ഇത്തരത്തില്‍ വടകര മുതല്‍ പയ്യോളിവരെയുള്ള ദേശീയ പാതയുടെ നിര്‍മാണത്തിന്റെ ഇപ്പോഴത്തെ നില അറിയാനായി ഒരു വീഡിയോ കണ്ടാലോ? അത്തരമൊരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് എം.കെ. വേള്‍ഡ് ലവര്‍ എന്ന യുട്യൂബ് ചാനല്‍. വടകര മുതല്‍ ദേശീയ പാതയിലൂടെ പയ്യോളി വരെ സഞ്ചരിക്കുന്ന വീഡിയോ ആണ് ചാനലില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത്.

വീഡിയോ കാണാം: