Tag: NADAPURAM
നാദാപുരത്ത് വിവാഹ ആഘോഷത്തിനിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച സംഭവം; ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു
നാദാപുരം: വിവാഹ ആഘോഷങ്ങൾക്കിടെ ട്രാഫിക് നിയമങ്ങൾ ലംഘിച്ച് വാഹനം ഓടിച്ച സംഭവത്തിൽ ആഡംബര വാഹനങ്ങൾ പോലീസ് കസ്റ്റഡിയിലെടുത്തു. കെ.എൽ 18 എസ് 1518 നമ്ബർ ബ്രസ കാർ, കെ.എൽ 18 ഡബ്ല്യൂ 4000 , ഫോർ റജിസ്ട്രേഷൻ ഥാർ ജീപ്പ്, കെ എൽ 7 സി യു 1777 നമ്ബർ റെയ്ഞ്ച് റോവർ കാറുമാണ് പോലീസ്
മുളക് പൊടിയെറിഞ്ഞ് ആക്രമണം; തണ്ണീർപന്തലിൽ വ്യാപാരിയുടെ പണം കവർന്നതായി പരാതി
നാദാപുരം: തണ്ണീർപന്തലില്‍ മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്നതായി പരാതി. തണ്ണീർ പന്തലിലെ ടി.ടി ഫ്രൂട്ട് സ്റ്റാള്‍ ഉടമ താവോടിത്താഴെ ഇബ്രാഹിം (53) നെയാണ് അക്രമിച്ച് പണം കവർന്നത്. കഴിഞ്ഞ ദിവസം രാത്രി 7.30 ഓടെയാണ് സംഭവം. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു. കടയില്‍
നാദാപുരം മണ്ഡലത്തിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് 85 ലക്ഷം രൂപ; പൊതുമരാമത്ത് വകുപ്പ് ഫണ്ട് അനുവദിച്ചത് ഇ.കെ.വിജയൻ എം എൽഎയുടെ ഇടപെടലിൽ
നാദാപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡിലെ കൾവർട്ടുകളുടെ പുനർ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പ് 85 ലക്ഷം രൂപ അനുവദിച്ചതായി ഇ.കെ.വിജയൻ എംഎൽഎ അറിയിച്ചു. പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് എംഎൽഎ നൽകിയ കത്തിനെ തുടർന്നാണ് ഫണ്ട് അനുവദിച്ചത്. മുള്ളൻകുന്ന്-കുണ്ടു തോട് -പി.ടിചാക്കോ റോഡ് -20ലക്ഷം രൂപ, പാതിരിപ്പറ്റ- ചളിയിൽ തോട് റോഡിന് 25 ലക്ഷം
നാദാപുരം സ്കൂൾ പരിസരത്ത് നിന്നും 900 പാക്കറ്റ് നിരോധിത പുകയില ഉൽപ്പനങ്ങളുമായി യുവാവ് പിടിയിൽ
നാദാപുരം: നാദാപുരം സ്കൂൾ പരിസരത്ത് നിന്ന് നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി യുവാവ് പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് സർഫേ ആലം (38) ആണ് പിടിയിലായത്. നാദാപുരം എസ് ഐ അനീഷ് വടക്കേടത്തും സംഘവുമാണ് പ്രതിയെ പിടികൂടിയത്. പൊലീസ് പട്രോളിംഗിന് ഇടയിലാണ് പ്രതി പിടിയിലായത്. പരിശോധനയിൽ പ്രതിയിൽ നിന്ന് വിൽപ്പനക്ക് സൂക്ഷിച്ച 900 പാക്കറ്റ് നിരോധിത പുകയില
നാദാപുരം ബസ് അപകടം; സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ കേസെടുത്തു
നാദാപുരം: വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ 70ഓളം പേർക്ക് പരിക്കേറ്റ ബസപകടത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരേ നാദാപുരം പോലീസ് കേസെടുത്തു. സ്വകാര്യബസിൻ്റെ അമിത വേഗതയാണ് അപകടത്തിന് കാരണം എന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിരുന്നു. മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ ബസ് ഓടിച്ച് അപകടത്തിനിടയാക്കിയതിനും അമിത വേഗതയ്ക്കുമാണ് കൂടല്‍ ബസ് ഡ്രൈവറായ വാണിമേല്‍ സ്വദേശിക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്.
നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്
നാദാപുരം: നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം വടകര റൂട്ടിൽ കക്കംവള്ളി ദേവര ഹോട്ടലിന് സമീപമായിരുന്നു സംഭവം. ഗുരുവായൂരേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി
കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് മയക്കുമരുന്നുമായി പിടിയിൽ; എം.ഡി.എം.എയുമായി പിടിയിലായത് ചെക്യാട് സ്വദേശി
നാദാപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ലഹരികേസ് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാട് കടത്തിയ പ്രതി പാറക്കടവ് ചെക്യാട് സ്വദേശി കുറ്റിയിൽ നംഷീദ്നെയാണ്എം.ഡി.എം.എ ശേഖരവുമായി പോലീസ് പിടിയിലായത്. വളയം പോലീസും, റൂറൽ എസ്.പി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് മേഖലയിൽ വിൽപ്പനക്കെത്തിച്ച 21.250 ഗ്രാം
പാറക്കടവിൽ മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം മുറിഞ്ഞ് വീണ് പരിക്ക്
നാദാപുരം: മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം പൊട്ടിവീണ് പരിക്ക്. പാറക്കടവ് കെ.എസ്.ഇ.ബി സെക്‌ഷനിലെ ജീവനക്കാരന്‍ സജി മാത്യുവിനാണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ചെക്യാട് -വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോടിന് കുറുകേയുള്ള മരപ്പാലം ഒടിഞ്ഞു വീണാണ് കെ.എസ്.ഇ.ബി ജീവനക്കാരന് പരിക്കേറ്റത്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് തിരികേ വരുന്നതിനിടെ പാലം പൊട്ടി വീഴുകയായിരുന്നു. കമുക് കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക
നാദാപുരം ഉമ്മത്തൂരിൽ തെരുവുനായ ആക്രമണം; കടിയേറ്റ് ചികിത്സതേടിയത് ആറുപേർ
നാദാപുരം: പാറക്കടവിന് സമീപം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണം. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഉമ്മത്തൂർ ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് തൊടുവയിൽ അബ്ദുള്ളക്ക് കടിയേറ്റത്. കടവത്തൂരിലെ ഹലീമ ചെറുവയിൽ, പാറക്കടവിലെ കുന്നത്ത് അബ്ദുള്ള, ചെക്യാട് സന, ഫാത്തിമ തയ്യുള്ളതിൽ, റിംന, സുജ്‌ന
നാദാപുരം പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മുടവന്തേരി സ്വദേശിക്ക് ദാരുണാന്ത്യം
നാദാപുരം: പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുടവന്തേരി സ്വദേശി അരയാമ്മൽ ഹൗസിൽ തറുവയി ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രാവിലെ 9 മണിയോടെയാണ് സംഭവം .പാറക്കടവ് ഭാഗത്ത് നിന്ന് മുടവന്തേരിയിലേക്ക് പോകുന്നതിനിടെ തറുവയി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം . ഇയാളെ ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.