‘മ്മളെ നാദാപുരം’ പൂട്ടിച്ച് അധികൃതർ; കണ്ടെടുത്തത് ഉപയോഗശൂന്യമായ 24 ബോക്സ് ഐസ്ക്രീം


ഭക്ഷണ സ്റ്റാള്‍ അടപ്പിച്ചത് കൂടാതെ നാദാപുരത്ത് പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കെട്ടിടത്തില്‍ ഒരു വര്‍ഷത്തെ വാടക കുടിശ്ശിക വരുത്തിയ കടക്കെതിരെയും അധികൃതര്‍ നടപടിയെടുത്തു. സെക്രട്ടറി ടി.ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.സതീഷ് ബാബു, സീനിയര്‍ ക്ലര്‍ക്ക് വി.എന്‍.കെ സുനില്‍ കുമാര്‍ എന്നിവരടങ്ങിയ സംഘം കട പൂട്ടി സീല്‍ ചെയ്യുകയായിരുന്നു.