നാദാപുരം ഒതയോത്ത് പെരുവാങ്കണ്ടി റോഡിലൂടെ ഇനി സുഖയാത്ര സാധ്യം; ടാറിങ്ങ് പൂര്‍ത്തിയാക്കിയ റോഡ്  നാട്ടുകാര്‍ക്കായി തുറന്ന് നല്‍കി 


നാദാപുരം:  ടാറിങ്ങ് പൂര്‍ത്തിയാക്കിയ ഒതയോത്ത് പെരുവാങ്കണ്ടി റോഡ് നാട്ടുകാര്‍ക്കായി തുറന്ന് നല്‍കി.  നാദാപുരം ഇയ്യങ്കോട് ഈസ്റ്റ് വാര്‍ഡിലെ പണിപൂര്‍ത്തിയായ റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിര്‍വഹിച്ചു.

വാർഡ് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ സി.കെ.നാസർ അധ്യക്ഷതനായ ചടങ്ങില്‍ വൈസ് പ്രസിഡന്റ് അഖില മര്യാട്ട് ആശംസയർപ്പിച്ച് സംസാരിച്ചു.