നാലുവയസ്സുകാരനെ ലാളിക്കാനെന്ന ഭാവേന കൈയിലെടുത്തു, രണ്ട് പവന്റെ സ്വർണ്ണമാല തന്ത്രപൂര്‍വ്വം പൊട്ടിച്ചെടുത്ത് നാദാപുരത്തെ കടയില്‍ വിറ്റു; യുവാവിനെ അറസ്റ്റ് ചെയ്ത് ചൊക്ലി പൊലീസ്


പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിനടുത്ത വീട്ടില്‍ വെച്ചായിരുന്നു സംഭവം. ബന്ധുവീട്ടില്‍ ഗൃഹപ്രവേശന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രവീഷ് അവിടെ വെച്ച് നാലുവയസുകാരന്റെ രണ്ടു പവന്റെ സ്വര്‍ണമാല തന്ത്രപൂര്‍വം കൈക്കലാക്കുകയായിരുന്നു. ഓടിക്കളിച്ചുകൊണ്ടിരുന്ന കുട്ടിയെ ലാളിക്കാനെന്ന മട്ടില്‍ എടുത്താണ് രവീഷ് കുഞ്ഞിന്റെ കഴുത്തില്‍ കിടന്ന മാല പൊട്ടിച്ചെടുത്തത്.

അടുത്തവീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് രവീഷിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തു. ആശുപത്രി ആവശ്യത്തിന് അടിയന്തരമായി പണം ആവശ്യമുണ്ടെന്ന് വരുത്തിത്തീര്‍ത്താണ് പ്രതി നാദാപുരത്തെ കടയില്‍ സ്വര്‍ണമാല വിറ്റത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ മാല പോലീസ് കണ്ടെടുത്തിട്ടുണ്ട്.

ഓടിക്കളിച്ചുകൊണ്ടിരിന്ന കുട്ടിയെ ഓമനിക്കാനെന്ന മട്ടില്‍ എടുത്ത രവീഷ് കുഞ്ഞിന്റെ കഴുത്തില്‍നിന്ന് മാല തന്ത്രപരമായി പൊട്ടിച്ചെടുക്കുകയായിരുന്നു. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇയാളെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.