Tag: Nadapuram

Total 119 Posts

അഞ്ച്മാസം ഗർഭിണിയായിരിക്കെ നാദാപുരം സ്വദേശിനിയുടെ ദുരൂഹ മരണം; കുറ്റ്യാടി സ്വദേശിയായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് നാദാപുരം പൊലീസ്

കുറ്റ്യാടി: ഗർഭിണിയായ യുവതിയുടെ മരണത്തിൽ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്ത് പൊലീസ്. നാദാപുരം നരിക്കാട്ടേരിയിലെ അസ്മിനയുടെ ദുരൂഹ മരണത്തിലാണ്  കുറ്റ്യാടി ദേവർ കോവിലിൽ സ്വദേശിയായ ഭർത്താവ് കമ്മനകുന്നുമ്മല്‍ ജംഷീറിനെയും ഭര്‍തൃമാതാവ് നഫീസയെയുമാണ്  നാദാപുരം പൊലീസ് അറസ്റ്റു ചെയ്തത്. പട്ടർകുളങ്ങര സഹോദരിയുടെ വീട്ടിൽ നിന്നുമായിരുന്നു അറസ്റ്റ്. ദിവസങ്ങൾക്കുമുമ്പാണ് ഭർത്താവ് ജംഷീറിന്റെ വീട്ടിൽ അഞ്ച് മാസം ഗർഭിണിയായ അസ്മിനയെ  തൂങ്ങിമരിച്ച

നാടിന് പുതിയ നടപ്പാത സമര്‍പ്പിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്; പാലക്കോട്ട് – തുണ്ടിയിൽ റോഡ് ഉദ്ഘാടനം ചെയ്തു

നാദാപുരം: നാദാപുരം പാലക്കോട്ട് – തുണ്ടിയിൽ റോഡ് നാടിന് സമര്‍പ്പിച്ചു. വാർഡ് മെമ്പര്‍ വി.പി.കുഞ്ഞിരാമന്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കോട്ട് – തുണ്ടിയിൽ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ,

തൊഴിലുറപ്പ് പദ്ധതിയിലൂടെ പുത്തന്‍ പാതയൊരുക്കി നാദാപുരം ഗ്രാമപഞ്ചായത്ത്; ഏരാംകുന്നുമ്മൽ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി

നാദാപുരം:  നാദാപുരം ഏരാംകുന്നുമ്മൽ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. പുതിയ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പര്‍ വി.പി.കുഞ്ഞിരാമൻ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം നടത്തിയത്. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, വാർഡ് വികസന

ഇരുന്ന് പഠിക്കാനായി കസേരയും മേശയും; നാദാപുരത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു

നാദാപുരം: നാദാപുരത്ത് പട്ടികജാതി വിദ്യാര്‍ഥികള്‍ക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു. 2022- 23 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയില്‍ ഉൾപ്പെടുത്തിയാണ് മിടുക്കരായ പതിനേഴ് വിദ്യാര്‍ഥികള്‍ക്ക് മേശയും കസേരയും സൗജന്യമായി വിതരണം ചെയ്തത്. പഠനോപകരണങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവഹിച്ചു. ഗ്രാമസഭ തെരഞ്ഞെടുത്ത കുടുംബങ്ങളിലെ കുട്ടികള്‍ക്ക് സർക്കാർ അംഗീകൃത സ്ഥാപനമായ ആർട്കോയിൽ നിന്ന് 83300 രൂപ ചെലവഴിച്ചാണ് പഞ്ചായത്ത്

ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ ജൈവകൃഷിയിലേക്ക്; നാദാപുരത്ത് അഗ്രിതെറാപ്പി പരിശീലനം ആരംഭിച്ചു

നാദാപുരം: കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോടിന്റെ സഹായത്തോടെ നാദാപുരം ഗ്രാമപഞ്ചായത്തിലെ ബഡ്‌സ് സ്‌കൂള്‍ കുട്ടികള്‍ക്ക് സഞ്ജീവനി അഗ്രിതെറാപ്പി പരിശീലനം ആരംഭിച്ചു. ബഡ്സ് സ്‌കൂളിലെ കുട്ടികളുടെ മാനസിക വികസനം ജൈവ കൃഷിയിലൂടെ കൈവരിക്കുന്നതിനാണ് അഗ്രി തെറാപ്പി പദ്ധതി ആരംഭിക്കുന്നത്. കുട്ടികള്‍ക്ക് പച്ചക്കറി ചെടികളും വിത്തുകളും ചെടികള്‍ നടുന്നതിന് ചെടി ചട്ടികളും പദ്ധതിയുടെ ഭാഗമായി നല്‍കി. കുട്ടികള്‍ക്ക് ചെടി

സുമനസ്സുകള്‍ കൈകോര്‍ത്തു; ചലനശേഷിയില്ലാത്തവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കുമായി നാദാപുരത്ത് സൗജന്യ നിരക്കില്‍ ഫിസിയോ തെറാപ്പി

നാദാപുരം: നാദാപുരം പാലിയേറ്റീവ് കെയറിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഫിസിയോ തെറാപ്പി സെന്ററിന് തുടക്കം. ഭിന്നശേഷിക്കാരിയായ വലിയ പീടികയില്‍ സുഹ ഫാത്തിമ ഉദ്ഘാടനം നിര്‍വഹിച്ചു. നാദാപുരം മേഖലയിലെ ചലനശേഷി നഷ്ടപ്പെട്ടവര്‍ക്കും പ്രയാസമനുഭവിക്കുന്നവര്‍ക്കുമാണ് സൗജന്യ നിരക്കില്‍ ഫിസിയോ തെറാപ്പി സെന്റര്‍ സേവനം ലഭിക്കുക. ആഴ്ചയില്‍ ആറുദിവസവും പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഒരു ദിവസം പാലിയേറ്റീവ് കിടപ്പുരോഗികള്‍ക്ക് വീടുകളില്‍ ചെന്ന് ഹോം

നാദാപുരം കക്കംവെള്ളി വൈദ്യര്‍ അക്കാദമിക്ക് സമീപം വയല്‍നികത്താനുള്ള ശ്രമം തടഞ്ഞ് കര്‍ഷകതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍; പതിനഞ്ച് ലോഡ് മണ്ണ് തിരികെയെടുപ്പിച്ചു

നാദാപുരം: കക്കംവെള്ളി വൈദ്യര്‍ അക്കാദമിക്ക് സമീപത്തെ വയല്‍ മണ്ണിട്ട് നികത്താനുള്ള ശ്രമം തടഞ്ഞ് കര്‍ഷകതൊഴിലാളി യൂണിയന്‍ പ്രവര്‍ത്തകര്‍.  ഡയാലിസിസ് സെന്ററിന് കിണര്‍ നിര്‍മ്മിക്കാനെന്ന പേരിലാണ് ബുധനാഴ്ച രാവിലെ വയല്‍ നികത്താന്‍ ബ്ലോക്ക് അംഗം എ.സജീവന്റെ നേതൃത്വത്തില്‍ നീക്കം നടത്തിയത്. മണ്ണിട്ടത് ശ്രദ്ധയില്‍പെട്ട കെ.എസ്.കെ.ടി.യു പ്രവര്‍ത്തകരായ എം.വിനോദന്‍, വിനീഷ് വരിക്കോളി, എ.രാജന്‍, അമല്‍ വരിക്കോളി എന്നിവര്‍ ജ.സി.ബിയും

കോടികൾ വിലമതിക്കുന്ന ഭൂമി തട്ടിയെടുക്കാൻ പലരും ശ്രമിക്കുന്നു, അളക്കാനെത്തിയ സംഘത്തെ മൂന്നാം തവണയും മടക്കി;പൊതുഭൂമിയെന്ന് ബോര്‍ഡ് വെച്ച് വളയം മഞ്ഞപ്പള്ളി മൈതാനത്തിൽ നാട്ടുകാരുടെ പ്രതിഷേധം, 50 പേർക്കെതിരെ കേസ്

നാദാപുരം: വളയം മഞ്ഞപ്പള്ളി മൈതാനം അളക്കാനെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് നാട്ടുകാരുടെ നേതൃത്വത്തിലുള്ള കര്‍മസമിതി പ്രവര്‍ത്തകര്‍. ഉടമസ്ഥാവകാശത്തെച്ചൊല്ലി തര്‍ക്കം നിലനില്‍ക്കുന്ന സ്ഥലമാണ് മഞ്ഞപ്പള്ളി മൈതാനം. അളവെടുപ്പ് തടഞ്ഞ സംഭവത്തില്‍ വളയം പൊലീസ് അന്‍പത് പേര്‍ക്കെതിരെ കേസെടുത്തു. പ്രതിഷേധത്തില്‍ പങ്കാളികളായ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 35 പേര്‍ക്കെതിരെയുമാണ് കേസ് രെജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇന്നലെ വടകര സബ് കോടതി

വഴി തടസ്സപ്പെടുത്തി മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളി; നാദാപുരത്ത വസ്ത്ര ശാലയ്ക്കെതിരെ നടപടി, 10000 രൂപ പിഴയും മാലിന്യം നീക്കം ചെയ്യാനും നിർദേശം

നാദാപുരം: നാദാപുരം തലശ്ശേരി സംസ്ഥാന പാതയിലെ ആള്‍ സഞ്ചാരമുള്ള വഴിയില്‍ മാലിന്യം കൊണ്ട് തള്ളിയ സംഭവത്തില്‍ നടപടി സ്വീകരിച്ച് ഉദ്യോഗസ്ഥര്‍. കനറാ ബാങ്കിന് മുന്‍വശത്തായി വഴി തടസ്സപ്പെടുത്തി മാലിന്യങ്ങൾ കൂമ്പാരമായി റോഡരികിൽ തള്ളിയതിനാണ് പതിനായിരം രൂപ പിഴയിട്ടത്. നാദാപുരം ടൗണിലെ സുബൈർ പി.കെയുടെ ഉടമസ്ഥതയിലുള്ള അൽമസാക്കിൻ വസ്ത്രശാല പുതുക്കിപ്പണിയുമ്പോൾ അവശേഷിച്ച അജൈവ മാലിന്യങ്ങളാണ് റോഡരികിൽ  നിക്ഷേപിച്ചത്.

ഇനി ഇന്റെര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ സ്പീഡും ക്ലാരിറ്റിയും ഒരു പ്രശ്നമാവില്ല; എറണാകുളത്തിന് പിന്നാലെ നാദാപുരവും 5ജിയിലേക്ക്…

നാദാപുരം: 5ജി നെറ്റ്വര്‍ക്കിലേക്ക് ചുവട് വെച്ച് നാദാപുരം പഞ്ചായത്ത്. കേരളത്തില്‍ എറണാകുളം കഴിഞ്ഞാല്‍ 5ജി സേവനം ലഭ്യമാകുന്ന രണ്ടാമത്തെ പട്ടണമാണ് നാദാപുരം. ഫൈബര്‍ ലോഞ്ചിങ്ങ് ശക്തി സോളാര്‍ ഉടമ ജമാല്‍, ജംബോ ഇലക്ട്രോണിക്സ് ഉടമ റാഷിദ് എന്നിവര്‍ക്ക് 5ജി ജിയോ നല്‍കി പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നാദാപുരത്തെ 5ജി സേവനം ഉദ്ഘാടനം ചെയ്തു. ഇന്റര്‍നെറ്റിന്റെ സ്പീഡും