തൊഴിലുറപ്പ് പദ്ധതിയിലൂടെ പുത്തന്‍ പാതയൊരുക്കി നാദാപുരം ഗ്രാമപഞ്ചായത്ത്; ഏരാംകുന്നുമ്മൽ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി


നാദാപുരം:  നാദാപുരം ഏരാംകുന്നുമ്മൽ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. പുതിയ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പര്‍ വി.പി.കുഞ്ഞിരാമൻ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു.

മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം നടത്തിയത്. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, വാർഡ് വികസന സമിതി കൺവീനർ പി.അനിൽകുമാർ, കെ.പി.വിനോദൻ മാസ്റ്റർ കെ.എം.സജിത്ത് തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു.