Tag: road inauguration

Total 10 Posts

മുത്തുക്കുടയും മധുരവുമായി ഉത്സവസമാനമായ ഉദ്ഘാടനോഘോഷം; ഏറാമലയിൽ രണ്ട് റോഡുകൾ നാടിന് സമര്‍പ്പിച്ചു

വടകര: വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനൊടുവില്‍ യാഥാര്‍ഥ്യമായി ഏറാമലയിലെ രണ്ട് റോഡുകള്‍.   അമിഞ്ഞിയിൽ മാത്തോടി -കോട്ടയിൽ റോഡും, അമിഞ്ഞിയിൽ മാന്തോടി മുറിച്ചാണ്ടി റോഡും വടകര എംഎല്‍എ കെ.കെ.രമ കെ.കെ.രമ നാടിന് സമർപ്പിച്ചു. ഉത്സവസമാനമായി മുത്തുക്കുടകള്‍ പിടിച്ച് റോഡിലൂടെ ഘോഷയാത്ര നടത്തിയും മധുര വിതരണം ചെയ്തും പടക്കം പൊട്ടിച്ചുമാണ് പ്രദേശവാസികള്‍ റോഡ് ഉദ്ഘാടനം ആഘോഷമാക്കിയത്. ഏറാമല ഗ്രാമ പഞ്ചായത്തിലെ ഓര്‍ക്കട്ടേരി

നാടിന് പുതിയ നടപ്പാത സമര്‍പ്പിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്; പാലക്കോട്ട് – തുണ്ടിയിൽ റോഡ് ഉദ്ഘാടനം ചെയ്തു

നാദാപുരം: നാദാപുരം പാലക്കോട്ട് – തുണ്ടിയിൽ റോഡ് നാടിന് സമര്‍പ്പിച്ചു. വാർഡ് മെമ്പര്‍ വി.പി.കുഞ്ഞിരാമന്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കോട്ട് – തുണ്ടിയിൽ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ,

തൊഴിലുറപ്പ് പദ്ധതിയിലൂടെ പുത്തന്‍ പാതയൊരുക്കി നാദാപുരം ഗ്രാമപഞ്ചായത്ത്; ഏരാംകുന്നുമ്മൽ റോഡ് ജനങ്ങള്‍ക്കായി തുറന്ന് നല്‍കി

നാദാപുരം:  നാദാപുരം ഏരാംകുന്നുമ്മൽ റോഡ് പ്രവൃത്തി പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്ന് നല്‍കി. പുതിയ റോഡിന്റെ ഉദ്ഘാടനം വാർഡ് മെമ്പര്‍ വി.പി.കുഞ്ഞിരാമൻ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി നിർവ്വഹിച്ചു. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിര്‍മ്മാണം നടത്തിയത്. വൈസ് പ്രസിഡന്റ് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ സി.കെ.നാസർ, വാർഡ് വികസന

വേളം കൂളിക്കുന്ന് നിവാസികള്‍ക്കിനി പുതു പാത; നെക്കോത്ത് മുക്ക് – നുച്ചിക്കാട്ട് താഴെ റോഡ് ഉദ്ഘാടനം ചെയ്തു

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കൂളിക്കുന്ന് വാർഡില്‍ നെക്കോത്ത് മുക്ക് – നുച്ചിക്കാട്ട് താഴെ റോഡ് നാട്ടുകാര്‍ക്കായി തുറന്ന് നല്‍കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഷീജ ശശി ഉദ്ഘാടനകര്‍മ്മം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് നിർമ്മിച്ചത്. ജില്ലാ പഞ്ചായത്തംഗം സി.എം.യശോദ അധ്യക്ഷയായ ചടങ്ങില്‍ വാർഡ് മെമ്പർ പി.പി.ചന്ദ്രൻ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത്

പുതുപാതിയിലേക്ക്; കീഴനമുക്ക് – പാലേരി ക്ഷേത്രം റോഡ് പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചു

ആയഞ്ചേരി: ഗ്രാമപഞ്ചായത്ത് 12 -ാം വാര്‍ഡിലെ കീഴനമുക്ക് – പാലേരി ക്ഷേത്രം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം സ്ഥിരം സമിതി അധ്യക്ഷന്‍ ടി.വി. കുഞ്ഞിരാമന്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. വരാക്കണ്ടി, പാറക്കുളങ്ങര ഭാഗങ്ങളിലെ താമസക്കാര്‍ക്കും, പാലേരി ക്ഷേത്രത്തിലെത്തുന്ന ജനങ്ങള്‍ക്കും ഈ റോഡ് വലിയ അനുഗ്രഹമാണ്. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 5 ലക്ഷം രൂപ വകയിരുത്തിയാണ് എസ്റ്റിമേറ്റ് അംഗീകരിച്ചത്. വാര്‍ഡ്

ജനകീയാസൂത്രണ പദ്ധതിവഴിയും തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തിയും നാടിന് സമര്‍പ്പിച്ചത് മൂന്ന് റോഡുകള്‍; നാദാപുരത്ത് വിവിധ വാര്‍ഡുകളിലെ റോഡുകള്‍ ഉദ്ഘാടനം ചെയ്തു

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ മൂന്ന് റോഡുകള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിച്ചു. ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ രണ്ടാം വാര്‍ഡിലെ എക്കോട്ട് കുളങ്ങര റോഡ്, പതിനാറാം വാര്‍ഡിലെ പാതാരത്തുറോഡ് , തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച ഇരുപത്തിരണ്ടാം വാര്‍ഡിലെ പുഴിഞ്ഞോളി എടവത്ത് റോഡ് എന്നിവയുടെ ഉദ്ഘാടനമാണ് നടന്നത്. റോഡുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി നിര്‍വഹിച്ചു. വികസന

പുതുപാതയില്‍; പുറമേരി ഗ്രാമ പഞ്ചായത്തിലെ മത്തത് മാറോളി മുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

പുറമേരി: ഗ്രാമപഞ്ചായത്തിലെ നവീകരിച്ച മത്തത് മാറോളി റോഡ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജ്യോതി ലക്ഷ്മി വി.കെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോഡ് നവീകരണ ഫണ്ടില്‍ ഉള്‍പ്പെടുത്തിയാണ് മത്തത് മാറോളി റോഡ് നവീകരിച്ചത്. ഗ്രാമപഞ്ചായത്ത് അംഗം സമീറ കൂട്ടായി അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വിജിഷ കെ.എം, കെ.കെ ദിനേശന്‍, സാജിദ്,

നാട്ടുകാരുടെ കാത്തിരിപ്പിന് വിരാമം: അഞ്ചുകണ്ടം പൊന്മേരി എല്‍പി സ്‌കൂള്‍- പള്ളിത്താഴ റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു

കുറ്റ്യാടി: നിര്‍മ്മാണം പൂര്‍ത്തിയാക്കിയ അഞ്ചുകണ്ടം പൊന്മേരി എല്‍പി സ്‌കൂള്‍- പള്ളിത്താഴ റോഡ് ജനങ്ങള്‍ക്കായി തുറന്ന് കൊടുത്തു. കുറ്റ്യാടി എംഎല്‍എ കെ.പി കുഞ്ഞമ്മത് കുട്ടി മാസ്റ്റരുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് റോഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. റോഡിന്റെ ഉദ്ഘാടനം എംഎല്‍എ നിര്‍വഹിച്ചു. ആയഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് കാട്ടില്‍ മൊയതുമാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ എന്‍.പി. ശ്രീലത,

തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിവഴി നിര്‍മ്മാണം പൂര്‍ത്തിയാക്കി കക്കാട്ടുപുഴ കല്ലറയ്ക്കല്‍ റോഡ്; മന്ത്രി പി അബ്ദുറഹ്മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

വടകര: ചോറോട് കക്കാട്ടുപുഴ കല്ലറയ്ക്കല്‍ റോഡിന്റെ ഉദ്ഘാടനം നടന്നു.വടകര നിയോജക മണ്ഡലത്തിലെ തീരദേശ റോഡുകളുടെ പുനരുദ്ധാരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിച്ച റോഡ് ഫിഷറീസ് ഹാര്‍ബര്‍ എഞ്ചിനീയറിങ്ങ് വകുപ്പ് മന്ത്രി പി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. ചോറോട് ഗ്രാമപഞ്ചായത്തിലെഇരുപത്തിയൊന്നാം വാര്‍ഡിലെ തീരപ്രദേശത്തുകൂടിയാണ് ഈ റോഡ് കടന്നുപോവുന്നത്. മുട്ടുമ്മല്‍ കക്കാട്ടുപള്ളി റോഡിനെയും കൈനാട്ടി ബീച്ച് റോഡിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന

കുന്നത്തൂമ്മൽ താഴ റോഡിലൂടെ ഇനി സുഗമമായി യാത്ര ചെയ്യാം; ആയഞ്ചേരി,തിരുവള്ളൂർ,വില്ല്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാത ഉദ്ഘാടനം ചെയ്തു

വടകര: കുന്നത്തുമ്മൽ താഴറോഡിൻ്റെ ഉദ്ഘാടനം നടന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് റോഡുള്ളത്. വാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയതു വിശിഷ്ടാതിഥിയായി. ആയഞ്ചേരി ,തിരുവള്ളൂർ ,വില്ല്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാതയാണ് ഇത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ