നാടിന് പുതിയ നടപ്പാത സമര്‍പ്പിച്ച് നാദാപുരം ഗ്രാമപഞ്ചായത്ത്; പാലക്കോട്ട് – തുണ്ടിയിൽ റോഡ് ഉദ്ഘാടനം ചെയ്തു


നാദാപുരം: നാദാപുരം പാലക്കോട്ട് – തുണ്ടിയിൽ റോഡ് നാടിന് സമര്‍പ്പിച്ചു. വാർഡ് മെമ്പര്‍ വി.പി.കുഞ്ഞിരാമന്‍ അധ്യക്ഷനായ ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി റോഡ് ഉദ്ഘാടനം നിര്‍വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലക്കോട്ട് – തുണ്ടിയിൽ റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.

പഞ്ചായത്ത് വൈസ്പ്രസിഡണ്ട് അഖില മര്യാട്ട്, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ. നാസർ, വാർഡ് വികസന സമിതി കൺവീനർ പി.അനിൽകുമാർ, ഇ.ടി. കണാരൻ, പി.വി.വിജയകുമാർ തുടങ്ങിയവര്‍ സംസാരിച്ചു.