കുന്നത്തൂമ്മൽ താഴ റോഡിലൂടെ ഇനി സുഗമമായി യാത്ര ചെയ്യാം; ആയഞ്ചേരി,തിരുവള്ളൂർ,വില്ല്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന സുപ്രധാന പാത ഉദ്ഘാടനം ചെയ്തു


വടകര: കുന്നത്തുമ്മൽ താഴറോഡിൻ്റെ ഉദ്ഘാടനം നടന്നു. ആയഞ്ചേരി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രദേശത്താണ് റോഡുള്ളത്. വാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ഷീജ ശശി റോഡിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ആയഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കാട്ടിൽ മൊയതു വിശിഷ്ടാതിഥിയായി.

ആയഞ്ചേരി ,തിരുവള്ളൂർ ,വില്ല്യാപ്പള്ളി പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ഒരു സുപ്രധാന പാതയാണ് ഇത്. ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 25 ലക്ഷം രൂപ അനുവദിച്ച റോഡിൻ്റെ പ്രവൃത്തി പൂർത്തിയാക്കിയത് ഊരാളുങ്കൽ സൊസൈറ്റിയാണ്.

ജില്ലാ പഞ്ചായത്ത് സ്റ്റാൻറിങ്ങ് കമ്മിറ്റി ചെയർമാൻ പി.സുരേന്ദ്രൻ മാസ്റ്റർ പരിപാടിയില്‍ അധ്യക്ഷം വഹിച്ചു. ആയഞ്ചേരി ബ്ലോക്ക് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർപേഴ്സൺ എം.എം.നഷീദ, പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി.കുഞ്ഞിരാമൻ , ബ്ലോക്ക് മെമ്പർ സി.എച്ച് മൊയതു, പുത്തൂർ ശ്രീവത്സൻ, കെ.മോഹനൻ, സി.കെ അശോകൻ തുടങ്ങിയവര്‍ സംസാരിച്ചു.