നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം; രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി


നാദാപുരം; നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം. തീ നിയന്തിക്കാനാകാതെ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. വി പി മുക്കിൽ, പുതുക്കോട്ട പറമ്പിൽ പി പി കെ തങ്ങൾ എന്നയാളുടെ വീട്ടിന് പുറകുവശത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.

നാദാപുരത്തു നിന്ന്‌ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു. പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വേസ്റ്റിന് തീയ്യിട്ടതാണ് തീപിടുത്തത്തിന് കാരണമായത്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നന്ദകുമാർ, സുജേഷ് കുമാർ, ഫയർ ഓഫീസർമാരായ ഇകെ നികേഷ്, ഡി അജേഷ്, കെ ബി സുകേഷ്, വി ലികേഷ്, എൻകെ അഖിൽ, കെഎം ലിനീഷ് എം സജീഷ് തുടങ്ങിയവർ ചേർന്നാണ് തീയണച്ചത്.