Tag: #Fire Force

Total 36 Posts

കൊയിലാണ്ടി ഉളളൂരില്‍ 70 അടിയോളം താഴ്ചയില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വയോധിക വീണ നിലയില്‍; സുരക്ഷിതമായി രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേനയും നാട്ടുകാരും

കൊയിലാണ്ടി: കിണറ്റില്‍ വീണ വയോധികയെ രക്ഷപ്പെടുത്തി കൊയിലാണ്ടി അഗ്നിരക്ഷാ സേനയും നാട്ടുകാരും. ഇന്ന് രാവിലെ 6 മണിയോടെയാണ് ഉളളൂര്‍ ആമ്പത്ത് മീത്തല്‍ എന്ന സ്ഥലത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ വീണ നിലയില്‍ ചെട്ടിയാംകണ്ടി വീട്ടില്‍ ചിരുത (86)യെ കണ്ടെത്തിയത്. വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തുമ്പോള്‍ നാട്ടുകാരനായ അനീഷ് ചാത്തോത്ത് ഹൗസ് എന്നയാള്‍

തിരുവള്ളൂര്‍ വെള്ളറാട്ട് മലയില്‍ തീപിടുത്തം; മൂന്ന് ഏക്കറോളം കത്തി നശിച്ചു

വടകര: തിരുവള്ളൂര്‍, വില്യാപ്പള്ളി, മണിയൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചു കിടക്കുന്ന വെള്ളറാട്ട് മലയിലുണ്ടായ തീപിടുത്തത്തില്‍ മൂന്ന് ഏക്കര്‍ കത്തി നശിച്ചു. വെള്ളിയാഴ്ച പകല്‍ മണിയൂര്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള മലയിലാണ് ആദ്യം തീപിടുത്തമുണ്ടായത്. പിന്നീട് ശനിയാഴ്ചയോടെ തീ വ്യാപിക്കുകയായിരുന്നു. ഉണങ്ങിയ കരിയിലകളില്‍ നിന്ന് തീ മറ്റ് സ്ഥലങ്ങളിലേക്ക് പടരുകയായിരുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് തീ നിയന്ത്രണ വിധേയമായത്. വിദ്യപ്രകാശ് പബ്ലിക്

”അവസാന ദിവസത്തിലും ജോലി ചെയ്യാന്‍ സാധിച്ചതില്‍ ഏറെ സന്തോഷം”; 26 വര്‍ഷം നീണ്ട ഔദ്യോഗിക ജീവിതം, വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്നും പടിയിറങ്ങി കെ.ടി രാജീവന്‍

വടകര: 26 വര്‍ഷത്തെ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി വടകര അഗ്നിരക്ഷാ നിലയില്‍ നിന്നും ഇന്നലെ വീട്ടിലേക്ക് മടങ്ങുമ്പോള്‍ അയനിക്കാട് കടപ്പുറം താരമേല്‍ കെ.ടി രാജീവന്റെ ഉള്ളൊന്ന് പിടഞ്ഞിരുന്നു. സഹപ്രവര്‍ത്തകരുടെ വാട്ടര്‍ സല്യൂട്ട് സ്വീകരിച്ച് വണ്ടിയില്‍ കയറുമ്പോള്‍ രാജീവന്‍ ഒരിക്കല്‍ക്കൂടി തിരിഞ്ഞ് തന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരോട് യാത്ര പറഞ്ഞു. ഇന്നലെയായിരുന്നു കാൽനൂറ്റാണ്ടിൽ ഏറെയുള്ള ഔദ്യോഗിക സേവനം പൂര്‍ത്തിയാക്കിയ

നിമിഷനേരം കൊണ്ട് മേല്‍ക്കൂര കത്തിനശിച്ചു, നിലവിളിച്ച്‌ ആളുകള്‍; നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ച ദൃശ്യങ്ങള്‍ പുറത്ത്

നാദാപുരം: പേരോട് ഇരുനില വീടിന് തീപിടിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിന് തീപിടിച്ചത്. ഇരുനില വീടിന്റെ മേല്‍ക്കൂരയില്‍ തീ കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്ന വീട്ടുകാര്‍ പുറത്തേക്കിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു. ഈ സമയം പള്ളിയിലായിരുന്നു അഷ്‌റഫ്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടി തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. അപ്പോഴേക്കും

നാദാപുരം പേരോട് ഇരുനില വീടിന് തീപിടിച്ചു; മേല്‍ക്കൂര പൂര്‍ണമായും കത്തിനശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം

നാദാപുരം: പേരോട് ഇരുനില വീടിന് തിപീടിച്ചു. നീര്‍കരിമ്പില്‍ അഷ്‌റഫിന്റെ വീടിനാണ് ശനിയാഴ്ച രാത്രി പത്ത് മണിയോടെ തീപിടിച്ചത്. ഓടിട്ട ഇരുനില വീടിന്റെ മേല്‍ക്കൂര പൂര്‍ണമായും കത്തി നശിച്ചു. ആളുകള്‍ വീട്ടില്‍ ഉണ്ടായിരുന്ന സമയത്താണ് തീപ്പിടുത്തമുണ്ടായത്. തീ ആളിക്കത്തുന്നത് കണ്ടതോടെ താഴത്തെ നിലയിലുണ്ടായിരുന്നവര്‍ പുറത്തേക്കിറങ്ങി ഓടിയതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. തുടര്‍ന്ന് നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ്

ആടിയും പാടിയും, പാട്ടിന് താളംപിടിച്ചും കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികള്‍; പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് മറക്കാനാകാത്ത ദിനം

പേരാമ്പ്ര: പേരാമ്പ്ര അഗ്നിരക്ഷാ സേനാംഗങ്ങള്‍ക്ക് ഇന്ന് എന്നത്തെയും പോലെ ഒരു സാധാരണ ദിവസമായിരുന്നില്ല. ഓഫീസിലേക്ക് വന്നെത്തിയ കുറ്റ്യാടി തണല്‍ കരുണ ഭിന്നശേഷി വിദ്യാലയത്തിലെ കുഞ്ഞ് അതിഥികളെ സ്വീകരിക്കാനും സ്നേഹത്തോടെ അവരോടൊപ്പം സമയം ചെലവിടാനാനുമായതിന്റെ സന്തോഷത്തിലാണ് അവര്‍. കണ്ടും കേട്ടും പഠിച്ചും പാട്ടുപാടിയുമൊക്കെ അഗ്നിരക്ഷാ നിലയത്തില്‍ സന്ദര്‍ശിക്കാന്‍ കിട്ടിയ അവസരം ആഘോഷമാക്കിയാണ് കുട്ടികള്‍ മടങ്ങിയത്. ഇന്ന് രാവിലെയാണ്

അൾമറയോ വേലിയോ ഇല്ല, അറുപത്തഞ്ചടി താഴ്ചയുള്ള കിണറിൽ വീണ് പശു; രക്ഷകരായ് പേരാമ്പ്ര അഗ്നിരക്ഷാ സേന

പേരാമ്പ്ര: പാലേരി അറുപഞ്ചടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. കാപ്പുമ്മൽ വിലാസിനിയുടെ രണ്ടു വയസ്സ് പ്രായമായ പശുവാണ് പകുതി ഭാഗത്തോളം പടവുകൾ ഇടിഞ്ഞു താഴ്ന്ന ആൾമറയോ വേലിയോ ഇല്ലാത്ത ആഴമേറിയ കിണറിൽ വീണത്. ഇന്ന് ഉച്ചയോടെ മേയുന്നതിനിടയിലാണ് പശു പുല്ലുമൂടിയ കിണറ്റിലേക്ക് വീഴുകയായിരുന്നു. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തില്‍ നിന്നും അസി.സ്റ്റേഷന്‍ ഓഫീസ്സര്‍ പിസി പ്രേമന്‍റെ നേതൃത്ത്വത്തില്‍

വെള്ളം കോരുന്നതിനിടയിൽ കാൽ വഴുതി കിണറ്റിൽ വീണു; പഴങ്കാവിൽ വീട്ടമ്മയ്ക്ക് രക്ഷകരായി വടകര അഗ്നിരക്ഷാസേന

വടകര: പഴങ്കാവ് പരാവന്തല ക്ഷേത്രത്തിന് സമീപം വീട്ടമ്മ കിണറ്റിൽ വീണു. രക്ഷകരായെത്തി വടകര അഗ്നിരക്ഷാസേന. ഇന്ന് രാവിലെ 9.50 നാണ് സംഭവം. വെള്ളം കോരുന്നതിനടിയിൽ അബദ്ധത്തിൽ വീട്ടുമുറ്റത്തെ കിണറ്റിലേക്ക് കാൽ വഴുതി വീഴുകയായിരുന്നു. കിണറിനു എതാണ്ട് 60 അടി താഴ്ചയും 6 ആൾ ഉയരത്തിൽ വെള്ളവും ഉണ്ടായിരുന്നു. സീനിയർ ഫയർ &റെസ്ക്യൂ ഓഫീസർ വിജിത് കുമാറിന്റെ

കായണ്ണ സ്വദേശിയുടെ പോത്ത് മാലിന്യങ്ങൾ തള്ളിയ കിണറ്റിൽ വീണു; രക്ഷകരായെത്തി പേരാമ്പ്ര അഗ്നി രക്ഷാസേന

പേരാമ്പ്ര: മാലിന്യങ്ങള്‍ തള്ളിയ കിണറ്റില്‍ വീണ പോത്തിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. കായണ്ണ ചന്ദന്‍കാട്ടിന്‍മേല്‍ സി.കെ മുഹമ്മദിന്‍റെ ഒന്നരവയസ്സ് പ്രായമുള്ള പോത്തിനെയാണ് സേന രക്ഷപ്പെടുത്തിയത്. അൻപതടി താഴ്ചയുള്ളതും പരിസരവാസികള്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതുമായ വെള്ളമുള്ളകിണറ്റിലാണ് പോത്ത് വീണത്. ഇതിനെ രക്ഷിക്കുന്നതിനായി കിണറ്റിലിറങ്ങിയ ഫയര്‍&റെസ്ക്യു ഓഫീസര്‍ എം.മനോജ് അരമണിക്കൂറോളം കസേരകെട്ടുപയോഗിച്ച് ശ്രമിച്ച ശേഷമാണ് പോത്തിനെ രക്ഷിക്കാനായത്. പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ

ഞായറാഴ്ച്ച ചന്തയ്ക്ക് കൊണ്ട് വന്ന പശു വിരണ്ടോടി, ബസ് സ്റ്റാന്റിലെ ഓവുചാലിൽ കുടുങ്ങി; രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാ സേന

പേരാമ്പ്ര: ബസ് സ്റ്റാന്‍ഡിനുള്ളിലെ ഓവുചാലിനുള്ളില്‍ കുടുങ്ങിയ പശുവിനെ പേരാമ്പ്ര അഗ്നിരക്ഷാ സേന രക്ഷപ്പെടുത്തി. ഞായറാഴ്ച്ച ചന്തയ്ക്ക് കൊണ്ട് വന്ന പശു വിരണ്ടോടിയാണ് ഓവുചാലിനുള്ളില്‍ കുടുങ്ങി പോയത്. കഴിഞ്ഞ രണ്ട് ദിവസമായി പശു ഓവുചാലിനുള്ളിലായിരുന്നു. ചന്ത നടക്കുന്ന സ്ഥലത്ത് നിന്നും ഓടിയ പശു സ്ലാബ് മൂടിയ ഓവുചാലിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. ഡിമോളിഷിങ്ങ് ഹാമര്‍ , ഹൈഡ്രോളിക്ക് സ്പ്രഡര്‍ എന്നിവ