Tag: #Fire Force

Total 36 Posts

നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം; രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി

നാദാപുരം; നാദാപുരത്ത് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തീപിടുത്തം. തീ നിയന്തിക്കാനാകാതെ ഫയർഫോഴ്സ് എത്തിയാണ് അണച്ചത്. വി പി മുക്കിൽ, പുതുക്കോട്ട പറമ്പിൽ പി പി കെ തങ്ങൾ എന്നയാളുടെ വീട്ടിന് പുറകുവശത്തെ പറമ്പിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം. നാദാപുരത്തു നിന്ന്‌ രണ്ട് യൂണിറ്റ് ഫയർഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചു. പറമ്പിലെ ഒഴിഞ്ഞ സ്ഥലത്ത് വേസ്റ്റിന്

അഴിയൂർ കശുവണ്ടി കോർപ്പറേഷന് കീഴിലുള്ള സ്ഥലത്ത് വന്‍ തീപിടുത്തം; റോഡരികിലെ കുറ്റിക്കാട്ടില്‍ പടര്‍ന്നു കയറിയ തീയണച്ച് അഗ്നിരക്ഷാസേന

അഴിയൂർ: അഴിയൂരിൽ കശുവണ്ടി കോർപ്പറേഷന്റെ കീഴിലുള്ള സ്ഥലത്ത് വന്‍ തീപിടുത്തം. അഞ്ചേക്കറോളം വരുന്ന റോഡരികിലെ കുറ്റിക്കാടിനാണ് തീ പടര്‍ന്ന് പിടിച്ചത്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. തീ പടരുന്നത് ശ്രദ്ധയില്‍പെട്ട നാട്ടുകാര്‍ ഉടന്‍തന്നെ പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. വടകരയിൽ നിന്ന് രണ്ട് യൂണിറ്റ് ഫയർ ഫോഴ്സും, മാഹിയിൽ നിന്ന് ഒരു യൂണിറ്റ് ഫയർ ഫോഴ്സുമെത്തിയാണ്

നാദാപുരം പെരുവങ്കരയില്‍ തീപിടുത്തം; പടര്‍ന്നു കയറിയ തീ അണച്ച് ഫയര്‍ഫോഴ്സ്

നാദാപുരം: നാദാപുരം പഞ്ചായത്തിലെ പെരുവങ്കരയില്‍ തീപിടുത്തം. കിണ ബ്രേമ്മൽ ചാത്തു മാസ്റ്ററുടെ സ്ഥലത്താണ് കത്തി നശിച്ചത്. ആളപമായമോ മറ്റ് നഷ്ടങ്ങളോ സംഭവിച്ചിട്ടില്ല. വെള്ളിയാഴ്ച പകല്‍ പതിനൊന്നെ മുക്കാലോടെയാണ് സംഭവം. തൊട്ടടുത്ത പറമ്പില്‍ ഇട്ട തീ സമീപത്ത് കൂട്ടിയിട്ട ചകിരി വെയ്സ്റ്റിലേക്ക് ആളിപ്പടർന്ന്  നിയന്ത്രണാതീതമാവുകയായിരുന്നു. വീട് നില്‍ക്കുന്നിടത്ത് നിന്ന് മാറി കാടുകയറിക്കിടന്ന താഴ്ന്ന പ്രദേശത്താണ് തീ പടര്‍ന്ന്

അബദ്ധവശാല്‍ കിണറ്റില്‍ വീണ് മദ്ധ്യവയസ്‌ക; എടച്ചേരി സ്വദേശിക്ക് രക്ഷകരായി നാദാപുരം അഗ്നി രക്ഷാ സേന

എടച്ചേരി: എടച്ചേരി ടൗണിനടുത്ത് മദ്ധ്യവയസ്‌ക വീടിനു സമീപത്തെ വീട്ടിലെ കിണറ്റില്‍ വീണു. വടക്കേ വെള്ളച്ചാലില്‍ സദാനന്ദന്റെ ഭാര്യ ശാന്ത(50)യാണ് ഇന്ന് രാവിലെ 9 മണിയോടുകൂടി കിണറ്റില്‍ വീണത്. വീട്ടിനു മുന്‍വശത്തെ, നാസര്‍ നാളോം കണ്ടി എന്നയാളുടെ വീട്ടുപറമ്പിലെ ഏകദേശം 10 മീറ്ററിലധികം താഴ്ചയും വെള്ളവും ഉള്ള ആള്‍മറയുള്ള കിണറ്റില്‍ അബദ്ധവശാല്‍ വീഴുകയായിരുന്നു. വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാദാപുരം അഗ്നിരക്ഷാ

ഇളനീർ പറിക്കാനായി കയറി, ഇറങ്ങാനാകാതെ തെങ്ങിൽ കുടുങ്ങി; യുവാവിന് രക്ഷകരായി വടകരയിലെ അഗ്നിരക്ഷാ സേന

വടകര: ഇളനീർ പറിക്കാനായി തെങ്ങിൽ കയറി കുടങ്ങിപോയ യുവാവിന് രക്ഷകരായി വടകരയിലെ അ​ഗ്നിരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥർ. കീഴിൽ സ്വദേശിയായ പാലയുള്ളതിൽ ദിലീപനെയാണ് ഉദ്യോ​ഗസ്ഥർ തെങ്ങിൽ നിന്ന് താഴെ ഇറക്കിയത്. കഴിഞ്ഞ ദിവസം രാത്രിയിലാണ് സംഭവം. ഇളനീർ പറിക്കാനാണ് തെങ്ങിൽ കയറിയത്. എന്നാൽ യുവാവിന് തിരിച്ചിറങ്ങാൻ സാധിച്ചില്ല. തുടർന്ന് വടകര കൺട്രോൽ റൂമിൽ വിവരം അറിയിക്കുകയായിരുന്നു. ഇവരാണ്

എടച്ചേരിയിൽ കിണറ്റിൽ വീണ ആട്ടിൻകുട്ടിക്ക് രക്ഷകരായി ഫയർഫോഴ്സ്

എടച്ചേരി: അബദ്ധത്തിൽ കിണറ്റിൽ വീണ ആട്ടിൻ കുട്ടിയെ ഫയർഫോഴ്സ് അംഗങ്ങൾ രക്ഷപ്പെടുത്തി. എടച്ചേരി പുതിയങ്ങാടി- കുനിയിൽ താഴറോഡിലെ വടക്കയിൽ ഇസ്മയിൽ ഹാജിയുടെ കിണറ്റിലാണ് സംഭവം. ഇന്നലെ കാലത്ത് പത്ത് മണിയോടെയാണ് മാസങ്ങൾ മാത്രം പ്രായമുള്ള ആട്ടിൻകുട്ടി വീണത്. ആൾമറയും വലയും ഉണ്ടായിരുന്നുവെങ്കിലും ചാടിക്കയറിയ ആട്ടിൻകുട്ടി വല ഇളകി താഴെ വീഴുകയായിരുന്നു. വടകര നിന്നും എത്തിയ ഫയർഫോഴ്സ്

ഇടിച്ച് തെറിപ്പിച്ച് വാഹനം നിർത്താതെ പോയി; വടകര നാരായണ നഗറിൽ ഓടയിൽ വീണ തെരുവുനായക്ക് രക്ഷകരായി ഫയർഫോഴ്സ്‌

വടകര: വാഹനം ഇടിച്ച് തെറിപ്പിച്ച് ഓടയിലിട്ട തെരുവുനായയെ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ പത്ത് മണിയോടെയാണ് സംഭവം. പുതിയ ബസ്റ്റാന്റന് സമീപമുള്ള നാരായണ നഗറിലെ പെട്രോള്‍ പമ്പിന് മുന്നില്‍  വാഹനം തട്ടി തെറിപ്പിച്ച് പരിക്ക് പറ്റി അടുത്തുളള ഓടയില്‍ വീണ തെരുവുനായയെയാണ് ഓടയില്‍ നിന്ന് ഫയര്‍ഫോഴ്സ് രക്ഷിച്ചെടുത്തത്. ഒരു കാല്‍ പൊട്ടിയ നിലയിലായിരുന്നു നായ.

‘പുലർച്ചെ മൂന്നരയോടെ മുറിയില്‍ നിന്ന് തീയും പുകയും ഉയരുന്നത് ആണ് കണ്ടത്, ഉടനെ തന്നെ വീടിന് പുറത്തേക്കിറങ്ങി’; നാദാപുരത്ത് വീട്ടിൽ തീപിടുത്തം

നാദാപുരം: തീപിടുത്തത്തില്‍ നിന്ന് തല നാരിഴയ്ക്ക് രക്ഷപ്പെട്ട് നാദാപുരം തൂണേരിയിലെ ഒരു കുടുംബം. പുലര്‍ച്ചെ 3.30 ഓടെയാണ് സംഭവം. തൂണേരി വെള്ളൂര്‍ റോഡില്‍ കണ്ണങ്കൈ മദ്രസയ്ക്ക് സമീപത്തെ നാവത്ത് താഴെക്കുനി ജമീലയുടെ വീട്ടിലാണ് തീപിടുത്തം നടന്നത്. തീപിടുത്തമുണ്ടായതായി നാദാപുരം ഫയര്‍ സ്റ്റേഷനില്‍ വിവരം ലഭിച്ചതിനെത്തുടര്‍ന്ന് രണ്ട് യൂണിറ്റ് ഫയര്‍ ആന്റ് റെസ്ക്യൂ ഉദ്യോഗസ്ഥരാണ് എല്ലാ സന്നാഹങ്ങളോടെയും

അലറിക്കരഞ്ഞ് ആട്, റെസ്ക്യൂ നെറ്റിൽ സുരക്ഷിതമായി ഉയർത്തിയെടുത്ത് ഫയർ ഫോഴ്സ്; കക്കയത്ത് കിണറ്റിൽ വീണ ആടിനെ രക്ഷിക്കുന്ന ദൃശ്യം വടകര ഡോട് ന്യൂസിന് (വീഡിയോ കാണാം)

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ പേരാമ്പ്രയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് സംഘം രക്ഷിച്ച് പുറത്തെടുക്കുന്നതിന്റെ വീഡിയോ ദൃശ്യം വടകര ഡോട് ന്യൂസിന് ലഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെയാണ് ആട് കിണറ്റിൽ വീണത്. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിലിന്റെ ആട് മേയുന്നതിനിടെ വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും

മേയുന്നതിനിടെ കിണറ്റിൽ വീണു, ജീവശ്വാസത്തിനായി പിടഞ്ഞു; കക്കയത്ത് കിണറ്റിലകപ്പെട്ട ആടിന് പുതുജന്മമേകി പേരാമ്പ്ര ഫയർ ഫോഴ്സ്

പേരാമ്പ്ര: കക്കയത്ത് കിണറ്റിലകപ്പെട്ട ആടിനെ രക്ഷിച്ച് പേരാമ്പ്ര ഫയർ ഫോഴ്സ്. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് സംഭവം. കാഞ്ഞിരത്തിങ്കൽ ടോമിയുടെ ആൾമറയില്ലാത്തതും ഓക്സിജൻ ലഭ്യത കുറഞ്ഞതുമായ കിണറ്റിലാണ് കോമച്ചൻ കണ്ടി ഇസ്മയിൽ വളർത്തുന്ന ആട് വീണത്. പേരാമ്പ്ര ഫയർ സ്റ്റേഷൻ ഓഫീസർ സി.പി.ഗിരീശന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.സി.പ്രേമന്റെയും നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവർത്തനത്തിനായി എത്തിയത്.  ഫയർ ആന്റ് റെസ്ക്യൂ