Tag: By-election

Total 27 Posts

തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ്; നേട്ടം കൊയ്ത് എല്‍ഡിഎഫ്, 6 സീറ്റുകള്‍ പിടിച്ചെടുത്തു

തിരുവനന്തപുരം: സംസ്ഥാനത്തെ 23 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് മികച്ച നേട്ടം. യുഡിഎഫില്‍ നിന്നും ബിജെപിയില്‍ നിന്നും സംസ്ഥാനത്താകെ 6 സീറ്റുകള്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. സംസ്ഥാനത്ത് ആകെ എല്‍ഡിഎഫിനും യുഡിഎഫിനും 10 വീതം സീറ്റും ബിജെപിയ്ക്ക് 3 സീറ്റുമാണ് ലഭിച്ചത്. ഇന്ന് രാവിലെയാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്. ഇന്നലെയാണ് വോട്ടെടുപ്പ് നടന്നത്. തിരുവനന്തപുരം നഗരസഭയിലെ വെള്ളാര്‍,

ഉപതെരഞ്ഞെടുപ്പ്; വാണിമേല്‍ കോടിയൂറയില്‍ 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് വന്‍ വിജയം

വാണിമേല്‍: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കോടിയൂറയില്‍ യു.ഡി.എഫിന് വന്‍ വിജയം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് നങ്ങാണ്ടി 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ സുകുമാരനെ തോല്‍പ്പിച്ചു. അനസ് 694 വോട്ടും സുകുമാരന്‍ 250 വോട്ടുമാണ് നേടിയത്. വാര്‍ഡില്‍ മുസ്ലിംലീഗ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്ന ചേലക്കാടന്‍ കുഞ്ഞമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ഉപതെരഞ്ഞെടുപ്പ്; ചല്ലിവയല്‍ ആര്‍ക്കൊപ്പം! ഇന്നറിയാം, വോട്ടെണ്ണൽ 10 മണിയോടെ

വില്യാപ്പള്ളി: ഉപതെരഞ്ഞെടുപ്പ് നടന്ന വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ വോട്ടെണ്ണല്‍ ബുധനാഴ്ച്ച. രാവിലെ 10മണിയോടെ വോട്ടെണ്ണല്‍ ആരംഭിക്കും. ഫലസൂചനകൾ 10.30ഓടെ ലഭ്യമാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് ഓഫീസിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. യു.ഡി.എഫിന് ഭൂരിപക്ഷമുള്ള വാര്‍ഡില്‍ പോളിങ് ശതമാനം വര്‍ധിക്കുന്നത് യു.ഡി.എഫിന് വിജയ പ്രതീക്ഷ നല്‍കുന്നതായി പ്രവര്‍ത്തകര്‍ പറയുന്നു. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ്

ഉപതെരഞ്ഞെടുപ്പ്; വില്ല്യാപ്പള്ളി ചല്ലിവയലിൽ പോളിംഗ് ശതമാനം 64 കടന്നു, വോട്ടെടുപ്പ് പുരോഗമിക്കുന്നു

വില്യാപ്പള്ളി: വില്ല്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയലിൽ പോളിംഗ് ശതമാനം 64 കടന്നു. വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ വോട്ടെടുപ്പ് തുടരുന്നു. രാവിലെ തിരക്ക് അനുഭവപ്പെട്ടെങ്കിലും ഉച്ചയോടെ തിരക്ക് കുറഞ്ഞു. ചല്ലിവയലിലെ സാംസ്‌കാരികനിലയത്തില്‍ ഒരുക്കിയ രണ്ട് ബൂത്തുകളിലായി രാവിലെ കൃത്യം ഏഴുമണിയോടെ തന്നെ പോളിംഗ് ആരംഭിച്ചിരുന്നു. പോളിംഗ് തുടങ്ങുന്നതിന് മുന്‍പായി രാവിലെ

ഉപതെരഞ്ഞെടുപ്പ്; വില്യാപ്പള്ളി ചല്ലിവയലില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി, വോട്ടെടുപ്പ് നാളെ രാവിലെ 7 മുതല്‍

വില്യാപ്പള്ളി: ചൊവ്വാഴ്ച്ച നടക്കുന്ന വില്യാപ്പള്ളി പഞ്ചായത്ത് പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായതായി തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു. വോട്ടെടുപ്പ് നാളെ രാവിലെ 7 മുതല്‍ ആരംഭിച്ച് വൈകുന്നേരം 6 വരെ തുടരും. വോട്ടെണ്ണല്‍ ഡിസംബര്‍ 13ന് നടക്കും. മൂന്നുപേരാണ് മത്സരരംഗത്തുള്ളത്. യു.ഡി.എഫിനുവേണ്ടി കോണ്‍ഗ്രസിലെ എന്‍.ബി പ്രകാശന്‍, എല്‍.ഡി.എഫിനായി സി.പി.എമ്മിലെ ജ്യോതി ബി.എസ് പുത്തൂര്‍, ബി.ജെ.പി.യുടെ എം.പി

കൊമ്പുകോര്‍ത്ത് ഇരുമുന്നണികളും; വില്ല്യാപ്പള്ളി ചല്ലിവയലില്‍ വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് കൊട്ടിക്കലാശം, ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചരണം

വില്യാപ്പള്ളി: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വില്യാപ്പള്ളി പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ ഇരുമുന്നണികളും നടത്തിയ ശക്തമായ പ്രചരണ പോരാട്ടങ്ങള്‍ക്ക് ഞായറാഴ്ച്ച വൈകുന്നേരത്തോടെ കൊട്ടിക്കലാശമായി. ഇനി വരുന്ന മണിക്കൂറുകളില്‍ നിശബ്ദ പ്രചരണം തുടരും. 12 നാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഇരുമുന്നണികളുടെയും പഞ്ചായത്തിലെ പ്രമുഖരായ നേതാക്കള്‍ കൊട്ടിക്കലാശത്തില്‍ പങ്കെടുക്കു. വാര്‍ഡില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബി.എസ് ജ്യോതി പുത്തൂരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രകാശന്‍ മാസ്റ്ററുമാണ്

ഭരണത്തിലെ വികസന തുടര്‍ച്ച മുന്നോട്ട് വെച്ച് എല്‍.ഡി.എഫും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനായ് മുന്നിട്ടിറങ്ങി യു.ഡി.എഫും; ഉപതെരഞ്ഞെടുപ്പ്, വില്ല്യാപ്പള്ളി ചല്ലിവയലില്‍ ശക്തമായ പ്രചരണവുമായി ഇരുമുന്നണികളും

വില്യാപ്പള്ളി: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വില്യാപ്പള്ളി പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ ശക്തമായ പ്രചരണ പോരാട്ടവുമായി മുന്നണികള്‍ രംഗത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബി.എസ് ജ്യോതി പുത്തൂരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രകാശന്‍ മാസ്റ്ററുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയിൽ സോമനാണ്  സ്ഥാനാര്‍ത്ഥി. വാര്‍ഡ് മെമ്പറായിരുന്ന എല്‍.ഡി.എഫിലെ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രന്‍ മാസ്റ്റര്‍ മുന്നോട്ട് വെച്ച വാര്‍ഡിലെ

ഉപതെരഞ്ഞെടുപ്പ്; വാണിമേല്‍ കൊടിയുറയില്‍ വാശിയേറിയ പ്രചരണവുമായി ഇരുമുന്നണികളും രംഗത്ത്

വാണിമേല്‍: ഉപതിരഞ്ഞെടുപ്പ് നടക്കാനൊരുങ്ങുന്ന വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കൊടിയുറയില്‍ ഇരുമുന്നണികളും ശക്തമായ പ്രചരണവുമായി രംഗത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ടി.കെ സുകുമാരനും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി അനസ് നങ്ങാണ്ടിയുമാണ് മത്സര രംഗത്തുള്ളത്. ഡിസംബര്‍ 12നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. പതിനാലാം വാര്‍ഡ് മെമ്പറായിരുന്ന ചേലക്കാടന്‍ കുഞ്ഞമ്മദ് ഹൃദയാഘാതത്തെത്തുടര്‍ന്ന് കഴിഞ്ഞ സെപ്റ്റബര്‍ മാസം മരണമടഞ്ഞിരുന്നു. ഇതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് നടത്താന്‍

വില്ല്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയലും, വാണിമേൽ പഞ്ചായത്തിലെ കോടിയൂറയും ഡിസംബർ 12 ന് പോളിംഗ് ബൂത്തിലേക്ക്; സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്

വടകര: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ചല്ലിവയൽ, വാണിമേൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 കോടിയൂറ, മടവൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 പാറമ്മൽ എന്നീ വാർഡുകളിലാണ്

വേളം പാലോടിക്കുന്ന് ഉപതിരഞ്ഞെടുപ്പ്; യുഡിഎഫ് സീറ്റ് നിലനിര്‍ത്തി

വേളം: ഉപതിരഞ്ഞെടുപ്പ് നടന്ന വേളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ പാലോടിക്കുന്നില്‍ യുഡിഎഫിന്റെ ഇ.പി സലിം വിജയിച്ചു. എതിര്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫിന്റെ പി.പി വിജയനെ 42 വോട്ടിന് പിന്‍തള്ളിയാണ് യുഡിഎഫ് സീറ്റ് നിലനിര്‍ത്തിയത്. രാവിലെ 10 മണിയോടെ പൂളക്കൂല്‍ കമ്മ്യൂണിറ്റി ഹാളിലായിരുന്നു വോട്ടെണ്ണല്‍ നടന്നത്. ബിജെപി സ്ഥാനാര്‍ത്ഥിയായി ആര്‍.കെ ശങ്കരനായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. വ്യാഴാഴ്ച്ച ചേരാപുരം നോര്‍ത്ത് എം.എല്‍.പി