ഉപതെരഞ്ഞെടുപ്പ്; വാണിമേല്‍ കോടിയൂറയില്‍ 444 വോട്ടിന്റെ ഭൂരിപക്ഷത്തിൽ യു.ഡി.എഫിന് വന്‍ വിജയം


വാണിമേല്‍: ഗ്രാമപഞ്ചായത്തിലെ പതിനാലാം വാര്‍ഡായ കോടിയൂറയില്‍ യു.ഡി.എഫിന് വന്‍ വിജയം. യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് അനസ് നങ്ങാണ്ടി 444 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സി.പി.എമ്മിലെ സുകുമാരനെ തോല്‍പ്പിച്ചു.

അനസ് 694 വോട്ടും സുകുമാരന്‍ 250 വോട്ടുമാണ് നേടിയത്. വാര്‍ഡില്‍ മുസ്ലിംലീഗ് വിമതനായി മത്സരിച്ച് വിജയിച്ചിരുന്ന ചേലക്കാടന്‍ കുഞ്ഞമ്മദിന്റെ മരണത്തെ തുടര്‍ന്നാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്തിയത്.

ഇന്നലെ നടന്ന തെരഞ്ഞെടുപ്പില്‍ 70.65 ശതമാനം പോളിങായിരുന്നു രേഖപ്പെടുത്തിയത്. 1336 വോട്ടര്‍മാരില്‍ 944 പേര്‍ വോട്ടുചെയ്തു.