Tag: By-election

Total 27 Posts

ഉപതിരഞ്ഞെടുപ്പു നടക്കുന്ന വേളം പഞ്ചായത്ത് പാലോടിക്കുന്നില്‍ പോളിങ് പുരോഗമിക്കുന്നു; ഉച്ചയോടെ 50 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി

വേളം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ പതിനേഴാം വാര്‍ഡായ പാലോടിക്കുന്നില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഉച്ചയോടെ അന്‍പത് ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. വളരെ സമാധാനപരമായ അന്തരീക്ഷത്തിലാണ് വാര്‍ഡിലെ പോളിങ് പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. വാർഡിൽ 1400നടുത്ത് വോട്ടര്‍മാരാണ് ഉ ള്ളത്. ചേരാപുരം നോര്‍ത്ത് എം.എല്‍.പി സ്‌ക്കൂളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണി മുതല്‍ ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം

വേളം പഞ്ചായത്തിലെ പാലോടിക്കുന്നില്‍ ആഗസ്റ്റ് പത്തിന് പ്രാദേശിക അവധി

വേളം: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളം പഞ്ചായത്തിലെ പാലോളിക്കുന്നില്‍ ആഗസ്റ്റ് 10ന് അവധി പ്രഖ്യാപിച്ച് കളക്ടര്‍. വോട്ടെടുപ്പ് നടക്കുന്ന ഈ ദിവസം വാര്‍ഡിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയ്‌ക്കെല്ലാം അവധിയായിരിക്കും. വാര്‍ഡിലെ വോട്ടര്‍മാരായ സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങള്‍, നിയമാനുസൃത കമ്പനികള്‍, ബോര്‍ഡുകള്‍, കോര്‍പ്പറേഷനുകള്‍ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ വാര്‍ഡിലെ വോട്ടറാണെന്ന തെളിയിക്കുന്ന രേഖ

വേളം കുറിച്ചകം വാര്‍ഡ് ഉപതിരഞ്ഞെടുപ്പ്; എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തുമ്പോഴും ഭൂരിപക്ഷം കഴിഞ്ഞ തവണത്തേക്കാൾ പകുതിയിലേറെ കുറഞ്ഞു

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. എന്നാല്‍ എല്‍.ഡി.എഫിന് കഴിഞ്ഞ തവണത്തേതിനെ അപേക്ഷിച്ച് ഭൂരിപക്ഷം താഴുകയാണ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ തവണ 294 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫിലെ കെ.കെ മനോജ് വാര്‍ഡില്‍ വിജയിച്ചത്. എന്നാല്‍ ഇത്തവണ ഇത്

ഉപതിരഞ്ഞെടുപ്പ്; വേളം പഞ്ചായത്ത് കുറിച്ചകം വാര്‍ഡ് എല്‍.ഡി.എഫ് നിലനിര്‍ത്തി

വേളം: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം വാര്‍ഡില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സീറ്റ് നിലനിര്‍ത്തി. 126 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായ പി.എം കുമാരന്‍ മാസ്റ്ററാണ് വിജയിച്ചത്. ചൊവ്വാഴ്ചയായിരുന്നു ഉപതിരഞ്ഞെടുപ്പ് നടന്നത്. വോട്ടെടുപ്പില്‍ 83.3 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയിരുന്നു. ആകെയുള്ള 1321 വോട്ടര്‍മാരില്‍ 1107 പേര്‍ വോട്ടുചെയ്തിരുന്നു. യു.ഡി.എഫിനായി വിദ്യാര്‍ഥിനേതാവ് ശാനിബ് ചെമ്പോടും ബി.ജെ.പി സ്ഥാനാര്‍ഥിയായി ടി.എം.

വേളം കുറിച്ചകത്തെ വോട്ടറാണോ? ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത്

കോഴിക്കോട്: വേളം ഗ്രാമപഞ്ചായത്തിലെ കുറിച്ചകം അടക്കം സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം.

”വര്‍ഗീയ കക്ഷികളെ കീഴരിയൂര്‍ ജനത ഒറ്റപ്പെടുത്തി: ഇനി കീഴരിയൂരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ജനങ്ങള്‍ക്കൊപ്പമുണ്ടാകും”, എം.എം.രവീന്ദ്രന്‍ വടകര ഡോട് ന്യൂസിനോട്

കീഴരിയൂര്‍: വര്‍ഗീയ കക്ഷികളെ കീഴരിയൂരിലെ ജനം ഒറ്റപ്പെടുത്തിയെന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്ന് മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട എം.എം. രവീന്ദ്രന്‍. ബി.ജെ.പി വലിയ തോതില്‍ വോട്ടുമറിച്ചിട്ടും എല്‍.ഡി.എഫിന് സീറ്റ് നിലനിര്‍ത്താനായെന്നും അത് ജനങ്ങളുടെ പിന്തുണയുള്ളതിനാലാണെന്നും അദ്ദേഹം വടകര ഡോട് ന്യൂസിനോട് പറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കീഴരിയൂരില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി 468

തുറയൂരില്‍ യു.ഡി.എഫ് സീറ്റ് നിലനിര്‍ത്തി; സി.എ നൗഷാദ് മാസ്റ്ററിന് മികച്ച ജയം

തുറയൂര്‍: ഉപതിരഞ്ഞെടുപ്പ് നടന്ന തുറയൂര്‍ പഞ്ചായത്ത് രണ്ടാം വര്‍ഡായ പയ്യോളി അങ്ങാടിയില്‍ യു.ഡി.എഫിന്റെ സി.എ നൗഷാദ് മാസ്റ്റര്‍ വിജയിച്ചു. എതില്‍ സ്ഥാനാര്‍ത്ഥിയായ എല്‍.ഡി.എഫ് സ്വതന്ത്രന്‍ അഡ്വ: അബ്ദുല്‍റഹ്മാന്‍ കോടികണ്ടിയെ പരാജയപ്പെടുത്തിക്കൊണ്ട് 383 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നൗഷാദ് മാസ്റ്റര്‍ വിജയിച്ചിരിക്കുന്നത്. ബി.ജെപിയിലെ വി.കെ ലിബീഷായിരുന്നു മറ്റ് എതിരാളി. കോഴിക്കോട് ജില്ലയിലെ നാല്‌ തദ്ദേശവാർഡുകളില്‍ ബുധനാഴ്ച  നടന്ന തിരഞ്ഞെടുപ്പില്‍

മണിയൂരില്‍ വീണ്ടും എല്‍.ഡി.എഫ്; എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ശശിധരന് ജയം

വടകര: കോഴിക്കോട് ജില്ലയിലെ നാല്‌ തദ്ദേശവാർഡുകളില്‍ ബുധനാഴ്ച നടന്ന തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്നു.  മണിയൂർ പഞ്ചായത്തിലെ മണിയൂര്‍ നോർത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് നിലനിര്‍ത്തി എല്‍.ഡി.എഫ്.  എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ.ശശിധരനാണ് വിജയിച്ചത്. പ്രധാന എതിരാളി യു.ഡി.എഫിന്റെ ഇ.എം രാജനെ പരാജയപ്പെടുത്തിയാണ് എ.ശശിധരന്‍ സീറ്റുറപ്പിച്ചത്. കെ.ഷിബു ആയിരുന്നു തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മത്സരിച്ചത്. മണിയൂര്‍ 82.59% പോളിങ്ങാണ്

ഉപതിരഞ്ഞെടുപ്പ്: തദ്ദേശസ്ഥാപന വാര്‍ഡുകള്‍ ആരുനയിക്കുമെന്ന് ഇന്നറിയാം, മണിയൂർ നോർത്ത് , പയ്യോളി അങ്ങാടി ഉള്‍പ്പെടെ ജില്ലയിലെ നാല് തദ്ദേശസ്ഥാപന വാര്‍ഡുകളിലെ തിരഞ്ഞെടുപ്പ് ഫലം ഉച്ചയോടെ

വടകര:  ബുധനാഴ്ച നടന്ന ആവേശകരമായ ഉപതെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള കാത്തിരിപ്പിലാണ് കോഴിക്കോട് ജില്ലയിലെ നാല്‌ തദ്ദേശവാർഡുകള്‍. മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത്‌ വാർഡ്‌, തുറയൂർ പഞ്ചായത്തിലെ പയ്യോളി അങ്ങാടി വാർഡ്‌, മേലടി ബ്ലോക്ക്‌ പഞ്ചായത്തിലെ കീഴരിയൂർ ഡിവിഷൻ, കിഴക്കോത്ത്‌ പഞ്ചായത്തിലെ എളേറ്റിൽ വാർഡ്‌ എന്നിവിടങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന്  പതിനൊന്ന് മണിയോടെ അറിയാം. ശക്തമായ പോളിംഗ്

വോട്ടിംഗ് അവസാനിച്ചു, ഇനി കാത്തിരിപ്പ്; മണിയൂർ പഞ്ചായത്തിലെ ഉപതെരഞ്ഞെടുപ്പില്‍ 82.59 ശതമാനം പോളിംഗ്

വടകര : മണിയൂർ പഞ്ചായത്തിലെ മണിയൂർ നോർത്ത് വാർഡിൽ നടന്ന ഉപതെരെഞ്ഞെടുപ്പിൽ 82.59 ശതമാനം പോളിംഗ്‌ രേഖപ്പെടുത്തി. രാവിലെ ഏഴോടെ തുടങ്ങിയ പോളിംഗ് വൈകിട്ട് ആറിന് അവസാനിച്ചു. 1408 വോട്ടർമാരാണ് ബൂത്തിലുള്ളത്. 1163 പേർ വോട്ട് രേഖപ്പെടുത്തി. മണിയൂർ നോർത്ത് എൽപി സ്കൂളിൽ സജ്ജമാക്കിയ രണ്ട് ബൂത്തുകളിലായാണ് വോട്ടിംഗ് നടന്നത്. എൽഡിഎഫ് സ്ഥാനാർഥിയായി എ ശശിധരൻ