വില്ല്യാപ്പള്ളി പഞ്ചായത്തിലെ ചല്ലിവയലും, വാണിമേൽ പഞ്ചായത്തിലെ കോടിയൂറയും ഡിസംബർ 12 ന് പോളിംഗ് ബൂത്തിലേക്ക്; സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിൽ ഉപതിരഞ്ഞെടുപ്പ്


വടകര: ഒരു ജില്ലാ പഞ്ചായത്ത് വാർഡ് ഉൾപ്പെടെ സംസ്ഥാനത്തെ 33 തദ്ദേശ വാർഡുകളിലേക്ക് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. കോഴിക്കോട് ജില്ലയിലെ വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിലെ വാർഡ് 16 ചല്ലിവയൽ, വാണിമേൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 14 കോടിയൂറ, മടവൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 5 പുല്ലാളൂർ, മാവൂർ ഗ്രാമ പഞ്ചായത്തിലെ വാർഡ് 13 പാറമ്മൽ എന്നീ വാർഡുകളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.

വോട്ടെടുപ്പ് ഡിസംബർ 12 നും വോട്ടെണ്ണൽ 13നും നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ. ഷാജഹാൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. നാമനിർദേശ പത്രിക നാളെ മുതൽ 23 വരെ സമർപ്പിക്കാം. സൂക്ഷ്മപരിശോധന 24ന് വിവിധ കേന്ദ്രങ്ങളിൽ വച്ച് നടത്തും. പത്രിക 27 വരെ പിൻവലിക്കാം.