കുറ്റ്യാടി പശുക്കടവില്‍ പുലിയിറങ്ങിയതായി സംശയം; വളര്‍ത്തുനായയെ കൊന്നു


കുറ്റ്യാടി: പശുക്കടവില്‍ പുലി വളര്‍ത്തുനായയെ കൊന്നു. കോലാട്ട് സ്വദേശിയായ സന്തോഷിന്റെ വളര്‍ത്തു നായയെയാണ് പുലി കൊന്നു തിന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം.

കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു.

ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പ്രദേശത്ത് വീണ്ടും പുലിയുടെ അക്രമണം ഉണ്ടായിരിക്കുന്നത് തുടര്‍ച്ചയായി പുലിയിറങ്ങിയതോടെ ആശങ്കയിലായിരിക്കുകയാണ് ജനങ്ങള്‍.

പൂഴിത്തോട് മാവട്ടം പ്രദേശങ്ങളില്‍ മൂന്നിടത്തായി കഴിഞ്ഞ ദിവസങ്ങളില്‍ പുലി നായ്ക്കളെ ആക്രമിച്ചിരുന്നു.