Tag: tiger

Total 9 Posts

കക്കയത്ത് കടുവയെ കണ്ടതായി നാട്ടുകാർ

കക്കയം : കക്കയത്ത് ഡാം സൈറ്റ് റോഡിൽ കടുവയെ കണ്ടെന്ന് അഭ്യൂഹം. ഇക്കോടൂറിസം ടിക്കറ്റ് കൗണ്ടറിനടുത്താണ് കടുവയെ കണ്ടതായി പറയുന്നത്. തിങ്കളാഴ്ചരാവിലെ കക്കയം ഡാം സൈറ്റ് പ്രദേശത്തുനിന്ന് നൈറ്റ് ഷിഫ്റ്റ്‌ ജോലികഴിഞ്ഞു വരുകയായിരുന്ന കെ.എസ്.ഇ.ബി. കരാർ ജീവനക്കാരാണ് കടുവയെ കണ്ടതായി പറഞ്ഞത്. പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് അധികൃതരും പോലീസും അറിയിച്ചു. കഴിഞ്ഞവർഷവും ഇതേമേഖലയിൽ കടുവയെ കണ്ടിരുന്നു.

കുറ്റ്യാടി പശുക്കടവില്‍ പുലിയിറങ്ങിയതായി സംശയം; വളര്‍ത്തുനായയെ കൊന്നു

കുറ്റ്യാടി: പശുക്കടവില്‍ പുലി വളര്‍ത്തുനായയെ കൊന്നു. കോലാട്ട് സ്വദേശിയായ സന്തോഷിന്റെ വളര്‍ത്തു നായയെയാണ് പുലി കൊന്നു തിന്നത്. ഇന്നലെ രാത്രിയിലാണ് സംഭവം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രദേശത്ത് പുലിയെ കണ്ടതായി പ്രദേശവാസികള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് വനം വകുപ്പ് പരിശോധന നടത്തിയെങ്കിലും പുലിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് പ്രദേശത്ത് ക്യാമറ സ്ഥാപിക്കുകയും ചെയ്തു. ഇതിനിടെയാണ് ഇന്നലെ രാത്രിയോടെ പ്രദേശത്ത്

വയനാടിനെ വലച്ച് വന്യജീവി ശല്യം; രാത്രി ബൈക്കിൽ വീട്ടിലേക്ക് പോകും വഴി കടുവക്ക് മുന്നില്‍പെട്ട യുവാവ് രക്ഷപെട്ടത് അത്ഭുതകരമായി

പുൽപ്പള്ളി: വയനാട്ടില്‍  വന്യജീവി ശല്യം തുടര്‍ക്കഥയാവുന്നു. രാത്രി വീട്ടിലേക്കു ബൈക്കിൽ പോവുകയായിരുന്ന യുവാവ് കടുവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശനിയാഴ്ച രാത്രി പുൽപ്പള്ളി 56 ല്‍ വച്ച് അനീഷാണ് കണ്‍മുന്നില്‍ കണ്ട കടുവയില്‍ നിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടത്. കടുവയെ കണ്ടതിനെ തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട അനീഷിനെ ബത്തേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങളോളമായി വയനാടിന്റെ പല

കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു; ചത്തത് മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവെച്ച്

കണ്ണൂർ: കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കോഴിക്കോട് വച്ച് ചത്തു. തൃശ്ശൂർ മൃ​ഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഏഴുവയസ്സുള്ള ആണ്‍ കടുവ  ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായ ശേഷം കടുവയെ കോഴിക്കോട് വച്ച് തന്നെ സംസ്കരിക്കുമെന്നാണ് വിവരം. മയക്കുവെടിവെച്ച് കൂട്ടിലാക്കിയതിന് പിന്നാലെ കടുവയുടെ ആരോഗ്യസ്ഥതി പരിശോധിച്ചപ്പോള്‍

കൊട്ടിയൂരില്‍ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി

കണ്ണൂര്‍: കൊട്ടിയൂര്‍ പന്നിയാംമലയില്‍ കൃഷിയിടത്തിലെ കമ്പിവേലിയില്‍ കടുവ കുടുങ്ങി. സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിലെ കമ്പിവേലിയിലാണ് കടുവ കുടുങ്ങിയത്. ചൊവ്വാഴ്ച്ച രാവിലെയോടെ ടാപ്പിംഗിനായി പോവുന്ന തൊഴിലാളികളാണ് കടുവ കമ്പിവേലിയില്‍ കുടുങ്ങി നില്‍ക്കുന്നത് കണ്ടത്. വനം വകുപ്പ് സംഘം സ്ഥലത്തെത്തി. കടുവ കമ്പി വേലിയില്‍ നിന്നും രക്ഷപ്പെട്ട് പുറത്തേക്ക് ചാടാന്‍ സാധ്യതയുളളതിനാല്‍ പ്രദേശത്തേക്കുളള റോഡുകള്‍ അടച്ചു. സ്ഥലത്ത് ജാഗ്രതാ

അല്പനേരം പരിസരത്ത് നിന്ന കടുവ വനപ്രദേശത്തേക്ക് നടന്നു, താമരശ്ശേരി ചുരം ഒമ്പതാം വളവിൽ കടുവയിറങ്ങി; യാത്രക്കാർക്ക് മുന്നറിയിപ്പുമായി വനം വകുപ്പ്

താമരശ്ശേരി: താമരശ്ശേരി ചുരം ഒന്‍പതാം വളവില്‍ കടുവയിറങ്ങി. ഇന്ന് പുലര്‍ച്ചെ ഒന്നര മണിയോടെയാണ് ഒന്‍പതാം വളവിന് താഴെയായി കടുവയെ കണ്ടത്. അല്‍പ്പ നേരം പരിസരത്ത് നിന്ന ശേഷം റോഡ് മുറിച്ച് കടന്ന് വന പ്രദേശത്തേക്ക് പോവുകയായിരുന്നു. കടുവയെ കണ്ട ലോറി ഡ്രൈവറാണ് പോലീസിന് വിവരം നല്‍കിയത്. തുടര്‍ന്ന് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

മയക്കുവെടി വെച്ച് പിടികൂടിയെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല; കണ്ണൂർ പെരിങ്ങത്തൂരിൽ കിണറ്റിൽ വീണ പുലി ചത്തു

കണ്ണൂര്‍: കണ്ണൂര്‍ പെരിങ്ങത്തൂരിലെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ പുള്ളിപ്പുലി ചത്തു. മയക്കുവെടിവെച്ച് പിടികൂടിയെങ്കിലും ജീവന്‍ രക്ഷിക്കാവാതെ പോവുകയായിരുന്നു. പിടികൂടുമ്പോള്‍ പുലിയുടെ ആരോഗ്യ നില മോശമായിരുന്നു. നാളെ വയനാട്ടില്‍ പോസ്റ്റുമോര്‍ട്ടം നടത്തും. മരണകാരണം പോസ്റ്റുമോര്‍ട്ടത്തിന് ശേഷമെന്ന് വനംവകുപ്പ് പറഞ്ഞു. കിണറ്റില്‍ വീഴുന്നതിനിടയില്‍ കാര്യമായ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക നിഗമനം. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. സൗത്ത്

കോഴിയെ പിടിക്കാനെത്തി, ഒടുവില്‍ കുടുങ്ങി; വയനാട്ടില്‍ കോഴിക്കൂടിനുള്ളില്‍ അകപ്പെട്ട് പുലി

വയനാട്: വയനാട്ടില്‍ കോഴിയെ പിടിക്കാനെത്തിയ പുലി കോഴിക്കൂട്ടില്‍ കുടുങ്ങി. വയനാട് മൂപ്പൈനാട് കാടാശേരിയില്‍ കോല്‍ക്കളത്തില്‍ ഹംസയുടെ വീട്ടിലെ കോഴിക്കൂട്ടിലാണ് പുലി കയറിയത്.  ഞായറാഴ്ച്ച  രാത്രി 11 മണിയോട് കൂടിയാണ് സംഭവം. രാത്രി കൂട്ടില്‍ നിന്നും ശബ്ദം കേട്ടത്തോടെ ഹംസ വന്ന് നോക്കിയപ്പോള്‍ പുലി കൂടിനകത്ത് നില്‍പ്പുണ്ടായിരുന്നു. ഉടനെ കൂടിന്റെ വാതിലടച്ച് അയല്‍വാസികളോട് വിവരം പറയുകയായിരുന്നു. തുടര്‍ന്ന്

ആശ്വാസ വാർത്ത; വയനാട്ടിൽ ആളെക്കൊല്ലി കടുവയെ മയക്ക് വെടിവെച്ച് പിടികൂടി, ആറ് റൗണ്ട് വെടിവെച്ചതായി ഡി.എഫ്.ഒ

വയനാട്: ജനവാസമേഖലയിലിറങ്ങി നാടിനെയും നാട്ടുകാരെയും മുള്‍മുനയില്‍ നിര്‍ത്തിയ വയനാട്ടിലെ കടുവയെ വനപാലകര്‍ കീഴടക്കി. വയനാട് കുപ്പാടിത്തറയില്‍ വെച്ചാണ് കടുവയെ വനപാലകര്‍ മയക്കുവെടിവെച്ച് പിടികൂടിയത്. ഇന്ന് രാവിലെ ജനവാസ മേഖലയിലിറങ്ങിയ കടുവയെ കുപ്പാടിത്തറയിലെ കാപ്പിത്തോട്ടത്തില്‍ വെച്ചാണ് കണ്ടത്. പിന്നീട് കുപ്പാടിത്തറ നടമ്മേലില്‍ വാഴത്തോട്ടത്തിലേക്ക് കടന്ന കടുവയെ വനപാലകര്‍ മയക്കുവെടി വെച്ച് പിടികൂടുകയായിരുന്നു. ആറ് തവണ വെടിയുതിര്‍ത്തു. കടുവയ്ക്ക്