കക്കയത്ത് കടുവയെ കണ്ടതായി നാട്ടുകാർ


കക്കയം : കക്കയത്ത് ഡാം സൈറ്റ് റോഡിൽ കടുവയെ കണ്ടെന്ന് അഭ്യൂഹം. ഇക്കോടൂറിസം ടിക്കറ്റ് കൗണ്ടറിനടുത്താണ് കടുവയെ കണ്ടതായി പറയുന്നത്. തിങ്കളാഴ്ചരാവിലെ കക്കയം ഡാം സൈറ്റ് പ്രദേശത്തുനിന്ന് നൈറ്റ് ഷിഫ്റ്റ്‌ ജോലികഴിഞ്ഞു വരുകയായിരുന്ന കെ.എസ്.ഇ.ബി. കരാർ ജീവനക്കാരാണ് കടുവയെ കണ്ടതായി പറഞ്ഞത്.

പ്രദേശവാസികൾ ജാഗ്രതപാലിക്കണമെന്ന് വനംവകുപ്പ് അധികൃതരും പോലീസും അറിയിച്ചു. കഴിഞ്ഞവർഷവും ഇതേമേഖലയിൽ കടുവയെ കണ്ടിരുന്നു.

അതേസമയം, ക​ക്ക​യം ഡാം ​സൈ​റ്റ് റോ​ഡി​ൽ കാ​ട്ടു​പോ​ത്തു​ക​ളു​ടെ കൂ​ട്ടത്തെ കണ്ടതായി നാട്ടുകാർ പറഞ്ഞിരുന്നു. ക​ക്ക​യം ഡാം ​സൈ​റ്റ് പ​രി​സ​ര​ത്ത് നൈ​റ്റ് ഷി​ഫ്റ്റ്‌ ഡ്യൂ​ട്ടി ക​ഴി​ഞ്ഞു ഇ​രു​ച​ക്ര വാ​ഹ​ന​ത്തി​ൽ വ​രു​ക​യാ​യി​രു​ന്ന നി​ഖി​ൽ ഷാ​ജു, ബോ​ബ​ൻ തോ​മ​സ് എ​ന്നി​വ​രാ​ണ് അ​ഞ്ചി​ല​ധി​കം കാ​ട്ടു​പോ​ത്തു​ക​ളെ ക​ണ്ട​ത്. ഡാം ​സൈ​റ്റ് റോ​ഡി​ൽ ക​ക്ക​യം വാ​ലി പ്ര​ദേ​ശ​ത്ത് ശ​നി​യാ​ഴ്ച രാ​വി​ലെ ഏ​ഴ് മ​ണി​യോ​ടെ​യാ​ണ് ഇ​വ​യെ ക​ണ്ട​ത്.