വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ താനിമുക്കുമുതൽ വള്ള്യാടുവരെ ​ഗതാ​ഗത നിയന്ത്രണം


വടകര : വില്യാപ്പള്ളി-ആയഞ്ചേരി റോഡിൽ ​ഗതാ​ഗത നിയന്ത്രണം. ഈ റോഡിൽ താനിമുക്കുമുതൽ വള്ള്യാടുവരെയുള്ള ഭാഗങ്ങളിൽ ടാറിങ് പ്രവൃത്തി ആരംഭിക്കുന്നതിനാലാണ് ​ഗതാ​ഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്. ബുധനാഴ്ചമുതൽ പ്രവൃത്തി പൂർത്തിയാകുന്നതുവരെ വാഹനഗതാഗതം പൂർണമായി നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് തോടന്നൂർ നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചു.