25ന്റെ നിറവില്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകര; രജത ജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കം


വടകര: കോളേജ് ഓഫ് എഞ്ചിനീയറിംഗ് വടകരയുടെ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. കെ.പി രാമനുണ്ണി ഉദ്ഘാനം ചെയ്തു. പിടിഎ വൈസ് പ്രസിഡന്റ് കെ.ശ്യാംസുന്ദര്‍ അധ്യക്ഷത വഹിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷ്‌റഫ്, പ്രിന്‍സിപ്പല്‍ ഡോ.ഒ.എ ജോസഫ്, ബിഒജി ചെയര്‍മാന്‍ ഡോ.കെ.ജെ ബാലകൃഷ്ണന്‍, ടി.നിതിന്‍, ഡോ.എന്‍.കെ നാരായണന്‍, അഷ്‌റഫ് ചാലില്‍, സുരേഷ് ബാബു, പി.സജിത്ത്, സെയ്ദ് ലക്ഷ്മി, ജോ.സി.കെ സ്മിത, ടി.ഷിബിന, പി.കെ ശശിധരന്‍, എന്‍ ഷഹനാസ്, എ.ടി സൂരജ്, പി.ടി സ്റ്റാനി എന്നിവര്‍ സംസാരിച്ചു.