താലൂക്ക് ആശുപത്രിയിലെ സേവനങ്ങൾ മെച്ചപ്പെടുത്തും, കാർഷിക മേഖലയ്ക്കും തൊഴിലുറപ്പിനും ഭവന നിർമ്മാണത്തിനും പ്രാധാന്യം; പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു (വീഡിയോ കാണാം)


പേരാമ്പ്ര: 2022-23 ലേക്കുള്ള പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ ബജറ്റ് അവതരിപ്പിച്ചു. കാര്‍ഷിക മേഖലയ്‌ക്കൊപ്പം തൊഴിലുറപ്പിനും ഭവന നിര്‍മ്മാണത്തിനും പ്രാധാന്യം നല്‍കിയുള്ള ബജറ്റ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. പാത്തുമ്മയാണ് അവതരിപ്പിച്ചത്.

ബ്ലോക്ക് പരിധിയിലെ പാടശേഖരങ്ങള്‍ കൃഷിയോഗ്യമാക്കാനുള തുടര്‍പ്രവര്‍ത്തനങ്ങള്‍ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പരിധിയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളില്‍ പി.എം.എ.വൈ. പദ്ധതി ലിസ്റ്റില്‍ ഉള്‍പ്പെട്ട ഭവനരഹിതര്‍ക്ക് ഭവനനിര്‍മ്മാണത്തിനു ധനസഹായം നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പറയുന്നു.

പേരാമ്പ്ര താലൂക്ക് ആശുപത്രിയുടെ സേവനങ്ങള്‍ മെച്ചപ്പെട്ടതാക്കാന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കും. ഉള്‍നാടന്‍ മാത്സ്യോദ്പാദനത്തിനുവേണ്ടി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ ക്ലസ്റ്റര്‍ രൂപീകരിക്കും. ഇതിലൂടെ ന്യായമായ വിലയില്‍ ഗുണനിലവാരം കൂടിയ മത്സ്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കാന്‍ സാധിക്കും.

ബ്ലോക്ക് പ്രസിഡന്റ് എന്‍.പി. ബാബു അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ കെ.സജീവന്‍ ശശികുമാര്‍ പേരാമ്പ്ര, പി.കെ രജിത, ബ്ലോക്ക് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി അഷറഫ് ഗിരിജ ശശി വഹീദ പാറമ്മല്‍ കെ.കെ ലിസി പ്രഭാശങ്കര്‍ സനാതനന്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ കെ.കെ ബിന്ദു, വി.കെ പ്രമോദ്, സി.കെ.ശശി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ബ്ലോക്ക് സെക്രട്ടറി പി.വി. സ്വാഗതവും ജോ: ബിഡി ഒ ബേബി ജോണ്‍ നന്ദിയും പറഞ്ഞു

വീഡിയോ കാണാം: