സ്ത്രീ വിദ്യാഭ്യാസം സാമൂഹിക പുരോഗതിക്ക് അനിവാര്യമെന്ന് മുസ്ലിം ലീഗ് നേതാവ് പാറക്കൽ അബ്ദുള്ള


പേരാമ്പ്ര: വിദ്യാഭ്യാസ രംഗത്തും തൊഴിൽ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം വർധിച്ചു വരുന്നത് അഭിമാനകരമാണെന്നും അത് വഴി സമൂഹത്തിൽ വലിയ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും മുസ്ലിം ലീഗ് നേതാവും കുറ്റ്യാടി മുൻ എം.എൽ.എയുമായ പാറക്കൽ അബ്ദുള്ള. കന്നാട്ടി ബാഫഖി ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിച്ച ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണവും വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള അനുമോദനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ന്യൂനപക്ഷങ്ങളുടെ സാമൂഹ്യ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാൻ അവർക്ക് ഉയർന്ന വിദ്യാഭ്യാസം ലഭ്യമാക്കലാണ് പരിഹാരമെന്നും സന്നദ്ധ സംഘടനകൾ ആ കാര്യത്തിൽ
സജീവ ശ്രദ്ധ പതിപ്പിക്കണമെന്നും പാറക്കൽ അബ്ദുള്ള പറഞ്ഞു. ശിഹാബ് കന്നാട്ടി അധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറായി സർക്കാർ സർവ്വീസിൽ നിയമനം നേടിയ ജംഷിദ ഷമീം വി.സി.എ, മുഹമ്മദ്‌ സാലിഹ് സ്വർണ്ണമഹൽ, ഡോ. കെ.സി.ഷാഹിൻ, ഡോ. അൻവർ സാദത്ത്, ഒ.പി.റസാഖ്, കെ.കെ.ഷമീർ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

കെ.കെ.സി.സുബൈർ, പാളയാട്ട് ബഷീർ, ടി.പി.അമ്മദ് ഹാജി, പി.കെ.ഇബ്രാഹീം ഹാജി, കെ.സി.ഇസ്മായിൽ, മൊയ്തു മൂശാരിക്കണ്ടി, മുഹമ്മദലി കന്നാട്ടി, കെ.സി.മുഹമ്മദ്‌ ഷാഫി, പുഴക്കൽ മൊയ്തു ഹാജി, മൊയ്തു വാഴയിൽ, ഡോ. കെ.സി.ഷഫീഖ്, അബ്ദു റഹ്‌മാൻ സ്വർണ്ണ മഹൽ, കെ.സി.ആശിർ സഹൽ, എ.ലിർഷാദ്, അസീസ് കുന്നുമ്മൽ, ഷഫീഖ്.എ, കാപ്പിയിൽ ബഷീർ, നസീമ വാഴയിൽ, എൻ.കെ.ഹൈറുന്നിസ, പി.സി.സുബൈർ, ജി.കെ.ആഷിഫ് എന്നിവർ സംസാരിച്ചു.