തിരഞ്ഞെടുപ്പ്; പി.കെ.ആയിഷ ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ്


ആയഞ്ചേരി: ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റായി എട്ടാം വാര്‍ഡായ തറോപ്പൊയില്‍ മെമ്പര്‍ പി.കെ ആയിഷയെ തിരഞ്ഞെടുത്തു. പതിന്നാലാം വാര്‍ഡ് അംഗവും എല്‍.ഡി.എഫ്. പ്രതിനിധിയുമായ സുധാ സുരേഷിനെയാണ് പരാജയപ്പെടുത്തിയത്.

17 അംഗങ്ങളില്‍ 10 വോട്ട് പി.കെ ആയിഷയും ഏഴ് വോട്ട് സുധാ സുരേഷും നേടി. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന തിരഞ്ഞെടുപ്പിന് തോടന്നൂര്‍ എ.ഇ.ഒ. എം വിനോദ് നേതൃത്വം നല്‍കി. പഞ്ചായത്ത് പ്രസിഡന്റ് എന്‍ അബ്ദുള്‍ ഹമീദ് സത്യവാചകം ചൊല്ലിക്കൊടുത്തു.

മുന്നണി ധാരണപ്രകാരം കോണ്‍ഗ്രസിലെ സരള കൊള്ളിക്കാവില്‍ രാജിവെച്ച ഒഴിവിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്. തറോപ്പൊയില്‍ എട്ടാം വാര്‍ഡ് മെമ്പറും വനിതാ ലീഗ് തറോപ്പൊയില്‍ ശാഖ പ്രസിഡന്റുമാണ് ആയിഷ.