ഹൃദയാഘാതത്തെതുടര്‍ന്ന് ചൊക്ലി സ്വദേശി ഷാര്‍ജയില്‍ അന്തരിച്ചു


ചൊക്ലി: പൂക്കോം സി.പി. റോഡിലെ പുത്തന്‍പുരയില്‍ താമസിക്കും ചമ്പാട് ഇല്ലത്ത് ഹാരിസ് ഹൃദയാഘാതത്തെതുടര്‍ന്ന് ഷാര്‍ജയില്‍ അന്തരിച്ചു. അന്‍പത്തിനാല് വയസ്സായിരുന്നു.

ഉപ്പ: പരേതനായ വൈ.എം അബ്ദുള്ള. ഉമ്മ: പരേതയായ നബീസു. ഭാര്യ: പുത്തന്‍പുരയില്‍ നസീമ.

മക്കള്‍: ബെന്‍സി ഫഹജാസ്, ബെന്‍ഷാദ് റംഷീല്‍ (ദുബായ്).മരുമക്കള്‍: നാസില്‍ കിണവക്കല്‍ (അബുദാബി), മുന്‍സീറ റഫീഖ് (ചമ്പാട്).

സഹോദരങ്ങള്‍: സുഹറ പാടിയില്‍, പരേതരായ യൂസഫ് ഇല്ലത്ത്, വൈ.എം.സഫിയ.

മൃതദേഹം നാട്ടിലെത്തിച്ച് മാരാങ്കണ്ടി ജുമാമസ്ജിദ് കബര്‍സ്ഥാനില്‍ കബറടക്കും.