പയ്യോളിയില്‍ ട്രെയിന്‍ തട്ടി ഒരാൾ മരിച്ച നിലയില്‍; മൃതദേഹം ചിന്നിച്ചിതറിയ നിലയിൽ


പയ്യോളി: ട്രെയിന്‍ തട്ടി പയ്യോളിയില്‍ ഒരാള്‍ മരിച്ച നിലയില്‍. ഇന്ന് രാവിലെയോടെയാണ് സംഭവം. മൃതദേഹം ചിന്നിച്ചിതറിയ നിലയിലാണുളളത്.

പയ്യോളി റെയില്‍വേ സ്‌റ്റേഷനും തെക്കേഭാഗത്തെ ഗേറ്റിനുമിടയിലാണ് മൃതദേഹം കണ്ടെത്തിയത്. ആളെ തിരിച്ചറിയാനാകാത്ത വിധത്തിലാണ് മൃതദേഹം ഉളളത്.  കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പയ്യോളി പോലീസ്   സംഭവസ്ഥലത്തേയ്ക്ക് എത്തിയിട്ടുണ്ട്.