മുക്കം നഗരസഭയിലെ ജീവനക്കാരനെ മർദിച്ച സംഭവം; കൊയിലാണ്ടിയിൽ ജീവനക്കാരുടെ പ്രതിഷേധം


കൊയിലാണ്ടി: മുക്കം നഗരസഭയിലെ കണ്ടിജെന്റ് ജീവനക്കാരൻ ബൈജുവിനെ മർദിച്ച സംഭവത്തിൽ പ്രതിഷേധവുമായി കെ.എം.സി.ഇ.യു. യൂണിയൻ ജില്ലാ കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കൊയിലാണ്ടി യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രകടനം നടത്തി. പരിപാടിക്ക് യൂണിറ്റ് സെക്രട്ടറി പങ്കജാക്ഷൻ, പ്രസിഡന്റ്‌ സുരേന്ദ്രൻ കുന്നോത്ത് എന്നിവർ നേതൃത്വം നൽകി.

സമാപനത്തിൽ ജില്ലാ പ്രസിഡന്റും മുൻ എം.എൽ.എ യുമായ കെ ദാസൻ സംസാരിച്ചു. ശുചീകരണ തൊഴിലാളികളെ മർദിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

നഗരസഭയിലെ മുഴുവൻ യൂണിറ്റ് മെമ്പർമാരും പ്രതിഷേധ പ്രകടനത്തിൽ പങ്കെടുത്തു. കെ.എം.സി.ഇ.യു ജില്ലാ കമ്മിറ്റി അംഗം കൂടിയാണ് ബൈജു.