കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ്സില്‍ നിന്ന് വനിതാ കണ്ടക്ടറുടെ ബാഗ് മോഷ്ടിച്ചു; ടിക്കറ്റ് മെഷീനും എ.ടി.എം കാര്‍ഡും ഉള്‍പ്പെടെ നഷ്ടപ്പെട്ടു, മോഷണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കോഴിക്കോട്: കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ടിരുന്ന ബസ്സില്‍ മോഷണം. വനിതാ കണ്ടക്ടറുടെ ബാഗാണ് മോഷണം പോയത്. ടിക്കറ്റ് മെഷീനും എം.ടി.എം കാര്‍ഡ് ഉള്‍പ്പെടെയുള്ള രേഖകളും ബാഗില്‍ ഉണ്ടായിരുന്നു.

കോഴിക്കോട്-തൃശ്ശൂര്‍ റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലാണ് മോഷണം നടന്നത്. ബസ് സ്റ്റാന്റിലെ സി.സി.ടി.വി ക്യാമറയില്‍ മോഷണത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മോണത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ കാണാം: