പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളിയും സി.ഐ.ടി.യു നേതാവുമായ കെ.ടി.സതീശനെ സസ്പെന്റ് ചെയ്തതിനെതിരെ സി.പി.എം മാർച്ച്


പേരാമ്പ്ര: പേരാമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളിയും സി.ഐ.ടി.യു എസ്റ്റേറ്റ് സെക്രട്ടറിയും സി.പി.എം മുതുകാട് ലോക്കൽ കമ്മിറ്റി അംഗവുമായ കെ.ടി.സതീശനെ സസ്പെന്റ് ചെയ്തതിൽ പ്രതിഷേധിച്ച് സി.പി.എം മാർച്ച് നടത്തി. അന്യായമായാണ് സതീശനെ സസ്പെന്റ് ചെയ്തതെന്നും മാനേജ്മെന്റിന്റെ ധിക്കാരപരമായ നടപടിയാണെന്നും സി.പി.എം ആരോപിച്ചു.

തോട്ടം തൊഴിലാളി യൂണിയൻ ജില്ലാ സെക്രട്ടറി കെ.സുനിൽ മാർച്ച് ഉദ്ഘാടനം ചെയ്തു. പി.സി.സുരാജൻ, സി.കെ.ശശി, ബിന്ദു വത്സൻ എന്നിവർ. സംസാരിച്ചു.