കൂലിപ്പണിയില്‍ നിന്നും കിട്ടുന്ന വരുമാനം പാവപ്പെട്ടവര്‍ക്കും; മണിയൂരിലെ മെഗാ മെഡിക്കല്‍ ക്യാമ്പിലേക്ക് കണ്ണടകള്‍ സൗജന്യമായി നല്‍കി ജീവകാരുണ്യപ്രവര്‍ത്തകന്‍ സുനില്‍ മുതുവന


വടകര: മണിയൂരില്‍ കരുവഞ്ചേരി പ്രതിക്ഷ ചാരിറ്റബിള്‍ ട്രസ്റ്റും മലബാര്‍ മെഡിക്കല്‍ കോളേജ് ഉള്ള്യേരിയും സംയുക്തമായി മെഗാ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കാഞ്ഞിരോളികണ്ടി ഭഗവതി ക്ഷേത്രത്തില്‍ സംഘടിപ്പിച്ച ക്യാമ്പ്‌ ഡോ.രാഗേഷ് കുമാര്‍.ജെ ഉദ്ഘാടനം ചെയ്തു.

ജീവകാരുണ്യപ്രവര്‍ത്തകന്‍ സുനില്‍ മുതുവന ക്യാമ്പിലേക്ക്‌ 15 കണ്ണടകളും മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യമായി നല്‍കി. മെമ്പര്‍ പ്രഭ പുനത്തില്‍ സുനില്‍ മുതുവനയില്‍ നിന്നും മെഡിക്കല്‍ ഉപകരണങ്ങള്‍ ഏറ്റുവാങ്ങി. മുന്നൂറില്‍പരം ആളുകള്‍ക്ക് ഇതിനോടകം സുനില്‍ സൗജന്യമായി കണ്ണട നല്‍കി കഴിഞ്ഞു. മെഡിക്കല്‍ ക്യാമ്പുകളില്‍ നിന്നും നിര്‍ധരരെ കണ്ടെത്തി അവര്‍ക്കായി കണ്ണട നല്‍കുകയാണ് സുനിലിന്റെ രീതി. കൂലിപ്പണിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് സുനിലിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍. ഈ വിഷ ദിനത്തില്‍ തെരുവില്‍ അന്തിയറങ്ങുന്നവര്‍ക്ക് ഭക്ഷണകിറ്റും വിഷുകൈനീട്ടവും നല്‍കിയിരുന്നു

ഷൈജു വി.പി അധ്യക്ഷത വഹിച്ചു. രാജിവന്‍ വി.പി സ്വാഗതം പറഞ്ഞു. പഞ്ചയത്ത് ഓമന ടീച്ചര്‍ രാജേന്ദ്രന്‍ പി.ആര്‍.ഒ എം.എം.സി സുനില്‍ മുതുവന എന്നിവര്‍ ആശംസകള്‍ പറഞ്ഞു. ശ്രീജിത്ത് യു.പി നന്ദിയും പറഞ്ഞു.