നാടുണര്‍ത്തുന്ന ആഘോഷ ദിനങ്ങള്‍; വാണിമേല്‍ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ തുടക്കം


നാദാപുരം: വാണിമേല്‍ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. ഉത്സവത്തിനായുള്ള ഒരുക്കള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് ആഘോഷങ്ങള്‍.

മലബാറിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കരുകുളം ചേലാലക്കാവ് ക്ഷേത്രം. വര്‍ഷങ്ങളായി ഇവിടെ നടന്നു വരുന്ന ഉത്സവാഘോങ്ങള്‍ക്ക് നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. ഇത്തവണ ഉത്സവത്തിന്റെ ഭാഗമായി കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്. നാളെ ഉച്ചക്ക് ശേഷം കാര്‍ണിവല്‍ ആരംഭിക്കും.

ഉത്സവത്തിന്റെ ആദ്യ ദിനമായ മാര്‍ച്ച് 6ന് ഗണപതിഹോമം അന്നദാനം, അദ്ധ്യാത്മികപ്രഭാഷണം, മ്യൂസിക്കല്‍ നൈറ്റ് എന്നിവ അരങ്ങേറും.

മാര്‍ച്ച് 7ന് ഗണപതി ഹോമം, മൃത്യുഞ്ജയഹോമം, കലവറ നിറക്കല്‍, പൂജ, അന്നദാനം, കൊടിയേറ്റം, ദീപാരാധന, ഭഗവതിസേവ, ഗുരുതി തര്‍പ്പണം എന്നവയും പ്രദേശിക കലാ പരിപാടികളും അവതരിപ്പിക്കപ്പെടും.

മാര്‍ച്ച് 8ന് ഗണപതി ഹോമം, കയകം തുറക്കല്‍, ഉച്ചക്കലശം, അന്നദാനം, കുട്ടിച്ചാത്തന്‍ വെള്ളാട്ട്, പൂമാല മുത്തപ്പന്‍ വെള്ളാട്ട്, ഗുരുകാരണവര്‍ വെള്ളാട്ട്, ഗുളികന്‍ വെള്ളാട്ട്, രക്തചാമുണ്ഡി വെള്ളാട്ട്, ഭഗവതി വെള്ളാട്ട്, പൂക്കലശം വരവ്, ഇളനീര്‍വരവ്, പച്ചപാലം ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ നിന്നും താനിയുള്ളപൊയില്‍ ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നും ആരംഭിക്കുന്ന താലപ്പൊലി എന്നിവയും ഉണ്ടായിരിക്കും.

മാര്‍ച്ച് 9ന് ഗണപതി ഹോമം, ഗുളികന്‍ തിറ പൂമാല മുത്തപ്പന്‍ തിറ, കുട്ടിച്ചാത്തന്‍ തിറ, രക്തചാമുണ്ഡി തിറ, ഗുരുകാരണവര്‍ തിറ, ഭഗവതി തിറ, കയകം തുറക്കല്‍, ഉച്ചക്കലശം, അന്നദാനം എന്നിവ നടക്കും. തുടര്‍ന്ന് വൈകുന്നേരം ഗുരുതി തര്‍പ്പണത്തോടുകൂടി ഉത്സവം സമാപിക്കും.