Tag: festival

Total 13 Posts

നാടുണര്‍ത്തുന്ന ആഘോഷ ദിനങ്ങള്‍; വാണിമേല്‍ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ തുടക്കം

നാദാപുരം: വാണിമേല്‍ കരുകുളം ശ്രീ ചേലാലക്കാവ് ക്ഷേത്ര തിറ മഹോത്സവത്തിന് ബുധനാഴ്ച തുടക്കമാവും. ഉത്സവത്തിനായുള്ള ഒരുക്കള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍ അറിയിച്ചു. മാര്‍ച്ച് 6 മുതല്‍ 9 വരെയാണ് ആഘോഷങ്ങള്‍. മലബാറിലെ അതിപുരാതന ക്ഷേത്രങ്ങളിലൊന്നാണ് കരുകുളം ചേലാലക്കാവ് ക്ഷേത്രം. വര്‍ഷങ്ങളായി ഇവിടെ നടന്നു വരുന്ന ഉത്സവാഘോങ്ങള്‍ക്ക് നിരവധി ആളുകളാണ് എത്തിച്ചേരുന്നത്. ഇത്തവണ ഉത്സവത്തിന്റെ ഭാഗമായി കാര്‍ണിവലും ഒരുക്കിയിട്ടുണ്ട്.

കടത്തനാടിന്റെ പെരുമ ഉയര്‍ത്തിയ തച്ചോളി ഒതേനന്റെ സ്മരണയില്‍; തച്ചോളി മാണിക്കോത്ത് ക്ഷേത്രം തിറയുത്സവത്തിന് ഇന്ന് തുടക്കം

വടകര: തച്ചോളി ഒതേനന്റെ സ്മരണ പുതുക്കുന്ന പ്രസിദ്ധമായ തച്ചോളി മാണിക്കോത്ത് ക്ഷേത്ര തിറയുത്സവം വെള്ളിയാഴ്ച്ച ആരംഭിക്കും. ഇന്നും നാളെയുമായാണ് ആഘോഷ പരിപാടികള്‍ നടക്കുന്നത്. ഇന്ന് വൈകീട്ട് 5.30ന് ലോകനാര്‍കാവില്‍നിന്ന് ദീപംവരവ്, 6.05ന് കൂട്ടപ്രാര്‍ഥന, 6.15ന് അരിചാര്‍ത്തല്‍, 6.45ന് തച്ചോളി ഒതേനക്കുറുപ്പിന്റെ വെള്ളാട്ട്, എട്ടിന് കളരി അഭ്യാസപ്രകടനം എന്നിവ നടക്കും. തുടര്‍ന്ന് 9.30ന് കുട്ടിച്ചാത്തന്‍ വെള്ളാട്ട്, 11ന്

ഇനി ഏറെ കാത്തിരുന്ന ഉത്സവത്തിനായി നാളുകളെണ്ണാം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ തിയ്യതി കുറിച്ചു. പ്രഭാത പൂജയ്ക്കുശേഷം ഒമ്പതുമണിയോടെ പൊറ്റമ്മല്‍ നമ്പീശനായ ഉണ്ണിക്കൃഷ്ണന്‍ നമ്പീശന്റെ കാര്‍മ്മികത്വത്തിലാണ് കാളിയാട്ടം കുറിക്കല്‍ ചടങ്ങ് നടന്നത്. ക്ഷേത്രസ്ഥാപകരായ കാരണവന്മാരുടെ തറയില്‍വെച്ച് ഊരാളന്മാരുടെ സാന്നിധ്യത്തില്‍ ശശികുമാര്‍ നമ്പീശന്‍ പ്രശ്നംവെച്ചാണ് കാളിയാട്ടത്തിന്റെ തിയ്യതി കുറിച്ചത്. ചടങ്ങില്‍ ട്രസ്റ്റിബോര്‍ഡ് ചെയര്‍മാന്‍ ഇളയടത്ത് വേണുഗോപാല്‍, വാഴയില്‍ ബാലന്‍ നായര്‍, കീഴയില്‍

നാട് ഉത്സവലഹരിയിലേക്ക്; എടച്ചേരി ശ്രീ കാക്കന്നൂര്‍ ക്ഷേത്രം തിറമഹോത്സവത്തിന് ഇന്ന് തുടക്കം

എടച്ചേരി: ശ്രീ കാക്കന്നൂര്‍ ക്ഷേത്രം തിറമഹോത്സവത്തിന് തിങ്കളാഴ്ച്ച തുടക്കം. ഇന്ന് മുതല്‍ ഫെബ്രുവരി മൂന്നു വരെയാണ് ഉത്സവാഘോഷ പരിപാടികള്‍ നടക്കുന്നത്. ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനായി ഇന്ന് രാത്രി ഏഴു മണിക്ക് പ്രാദേശിക കലാപരിപാടികള്‍ നടക്കും. നാളെ വൈകുന്നേരം ഏഴു മുതല്‍ സംഗീതാര്‍ച്ചന, എട്ട് മണിക്ക് ശ്രീപാദം നൃത്ത വിദ്യാലയം അവതരിപ്പിക്കുന്ന ഫ്യൂഷന്‍ നൈറ്റ് 9.30 ന്

ഓര്‍ക്കാട്ടേരി ശിവ- ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവം; മത സൗഹൃദത്തിന്റെയും മൈത്രിയുടെയും അവിസ്മരണീയ സംഗമമായി സാംസ്‌കാരിക സമ്മേളന വേദി

ഏറാമല: മത സൗഹാർദ്ധത്തിന്റെ സംഗമ ഭൂമിയായി ഇത്തവണയും ഓര്‍ക്കാട്ടേരി ശിവ ഭഗവതി ക്ഷേത്രോത്സവ വേദി. കായക്കൊടി മുസ്ലിം തറവാട്ടില്‍ നിന്നും കൊണ്ടു വന്ന പട്ട് ഭഗവതിയ്ക്ക് സമര്‍പ്പിക്കുന്ന ചടങ്ങുകളോടെ ആരംഭിച്ച ഓര്‍ക്കാട്ടേരി ശിവ-ഭഗവതി ക്ഷേത്ര മഹോത്സവവും ഓര്‍ക്കാട്ടേരി ചന്തയും എല്ലാ വര്‍ഷത്തേയും പോലെ ഈ വര്‍ഷവും നാടിന്റെ മതമൈത്രി വിളിച്ചോതുകയാണ്. ഉത്സവത്തിന്റെ കൊടിയേറ്റ ദിനത്തില്‍ വൈകുന്നേരം

ഉത്സവ ലഹരിയില്‍ നാട്ടുകാര്‍; കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവത്തിന് ഇന്ന് കൊടിയേറ്റം

വില്യാപ്പള്ളി: കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവത്തിന് വ്യാഴാഴ്ച്ച കൊടിയേറ്റം. വൈകീട്ട് ആറ് മണിയോടെയാണ് കൊടിയേറ്റ ചടങ്ങുകള്‍ നടക്കുന്നത്. ഡിസംബര്‍ 15 മുതല്‍ ആരംഭിച്ച ഉത്സവം 23 വരെ തുടരും. ക്ഷേത്രത്തിലെ പ്രധാന ഉത്സവം നാളെ ഡിസംബര്‍ 22ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. ഇന്ന് കൊടിയേറ്റത്തിനു ശേഷം അരിചാര്‍ത്തല്‍ മേളം, നട്ടത്തിറ (വെള്ളാട്ടം), ഗുളികന് അറി ചാര്‍ത്തല്‍

ആടിയും പാടിയും ഒത്തുചേര്‍ന്നു; ആഘോഷമായി തുടര്‍ന്ന് ‘ചിലമ്പൊലി 2023’, വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി- അംഗന്‍വാടി- വയോജന കലോത്സവം

വില്യാപ്പള്ളി: ലോകനാര്‍ കാവില്‍ നടന്നുവരുന്ന വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി- അംഗന്‍വാടി- വയോജന കലോത്സവം ഔപചാരികമായി ഉദ്ഘാടനം ചെയ്തു. ‘ചിലമ്പൊലി 2023’ എന്നപേരില്‍ ഡിസംബര്‍ 14 15 16 17 തീയതികളിലായാണ് പരിപാടികള്‍ നടക്കുന്നത്. ലോകാബിക ഓഡിറ്റോറിയത്തില്‍ തോടന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.എം ലീന ഉദ്ഘാടനം നിര്‍വഹിച്ചു. വില്യാപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ ബിജുളയുടെ അധ്യക്ഷത

ഇനി ഉത്സവ നാളുകള്‍; കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവത്തിന് നാളെ തുടക്കം

വില്യാപ്പള്ളി: ഈ വര്‍ഷത്തെ കല്ലേരി കുട്ടിച്ചാത്തന്‍ ക്ഷേത്ര തിറ മഹോത്സവം ഡിസംബര്‍ 15 മുതല്‍ 23 വരെ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ക്ഷേത്രത്തിലെ പ്രധാന ഉത്സവം 22ന് വെള്ളിയാഴ്ചയാണ് നടക്കുന്നത്. ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന ഉത്സവാഘോഷങ്ങളുടെ കൊടിയേറ്റം 21ന് 6 മണിക്ക് നടക്കും. ഉത്സവത്തിന്റെ പ്രധാന ദിവസമായ 22ന് വിവിധ വരവുകളും 22, 23 തിയ്യതികളില്‍

വർക്ക് ഷോപ്പുകൾ, ഭക്ഷണവൈവിധ്യത്തിന്റെ ഫുഡ് കോർട്ട്, തെരുവു കച്ചവടത്തിനായി വർണ്ണശബളമായ ഫ്രീ മാർക്കറ്റ്; വടകരയിൽ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ ജനകീയ സാംസ്കാരികോത്സവം: ഒക്ടോബർ 28ന് സംഘാടകസമിതി രൂപീകരണം

വടകര: വടകരയിലെ സാംസ്കാരിക മേഖലയിൽ പുരോഗമനോന്മുഖമായ സജീവതയിലേക്ക് നയിക്കുന്നതിന് വൈവിധ്യപൂർണ്ണമായ ഒരു ജനകീയ സാംസ്കാരിക ഉത്സവത്തിന് പുരോഗമന കലാസാഹിത്യ സംഘം ഒരുങ്ങുന്നു. വിവിധ ജനവിഭാഗങ്ങളുടെ ചെറുതും വലുതുമായ ആവിഷ്കാരങ്ങൾ അവതരിപ്പിക്കുന്നതിനായി നഗരത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ പെർഫോമൻസ് പോയിന്റുകൾ, ശ്രോതാക്കൾക്ക് കൂടി പങ്കാളിത്തം ഉറപ്പിക്കുന്ന സെമിനാറുകൾ, കലാ വൈജ്ഞാനിക മേഖലകളിൽ വർക്ക്ഷോപ്പുകൾ, ഭക്ഷണവൈവിധ്യത്തിന്റെ ഫുഡ് കോർട്ട്, തെരുവു

താലപ്പൊലിയേന്തിയ ബാലികമാരുടെയും ഗജവീരമന്മാരുടെയും അകമ്പടിയോടെ ആഘോഷ വരവുകള്‍; അറക്കല്‍പൂരം പ്രധാന ഉത്സവം ഇന്ന്

മടപ്പള്ളി: നാടാകെ ഉത്സവ ലഹരിയില്‍. അറക്കല്‍ കടപ്പുറത്ത് ഭഗവതിക്ഷേത്രം പൂരത്തിലെ പ്രധാന ഉത്സവം ഞായറാഴ്ച നടക്കും. ഉച്ചയ്ക്ക് രണ്ടുമുതല്‍ പ്രാദേശിക അടിയറവരവുകള്‍ തുടങ്ങും. വൈകീട്ട് അഞ്ചുമണിക്ക് താലപ്പൊലിയേന്തിയ ബാലികമാരുടെയും ഗജവീരന്മാരുടെയും അകമ്പടിയോടെ വടകരയില്‍നിന്ന് ഭണ്ഡാരംവരവ്, ഏഴുമണിക്ക് മടപ്പള്ളി ഫീഷറീസ് എല്‍.പി സ്‌കൂള്‍ പരിസരത്തുനിന്ന് ക്ഷേത്രവാദ്യമേളത്തിന്റെയും ഗുരുവായൂര്‍ നന്ദന്‍, ദാമോദര്‍ദാസ്, ചെര്‍പ്പുളശ്ശേരി അനന്തപത്മനാഭന്‍ എന്നീ ഗജവീരന്മാരുടെ അകമ്പടിയോടെ