പരിസ്ഥിതി ദിനാചരണം; കണ്ടല്‍കാട് സന്ദര്‍ശിച്ച് കുന്നുമ്മക്കര എല്‍.പി സ്‌ക്കൂള്‍


വടകര : ലോക പരിസ്ഥിതി ദിനത്തില്‍ വിപുലമായ പരിപാടികള്‍ ആഘോഷിച്ച് കുന്നുമ്മക്കര എല്‍.പി സ്‌ക്കൂള്‍. പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് കരിയാട് കാഞ്ഞിരക്കടവ് പുഴയുടെ തീരത്തുള്ള കണ്ടൽകാട് സന്ദർശിച്ചു.

വിദ്യാർത്ഥികൾക്ക് വാർഡ് മെമ്പർ ടി. എൻ റഫീഖ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

കണ്ടൽകാടിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ സ്കൂളിലെ സേനാഗംങ്ങങ്ങളും അധ്യാപകരും ചേർന്ന് ശേഖരിച്ച് പഞ്ചായത്ത് ഹരിത കർമ്മ സേനക്ക് കൈമാറി. സ്കൂളിലെ പ്രധാനധ്യാപകൻ ജയേഷ്, ഷാനി,മായ, രസ്ന എന്നിവർ സംസാരിച്ചു.