‘പ്രിയപ്പെട്ടവരുടെ ഓര്‍മയ്ക്കായി’; ചോറോട് ഗ്രാമപഞ്ചായത്തിന്റെ പാലിയേറ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് സഹായങ്ങളുമായി പ്രദേശവാസികള്‍


ചോറോട്: ചോറോട് ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിക്കായി പ്രദേശവാസികള്‍ പാലിയേറ്റീവ് ഉപകരണങ്ങൾ നൽകി. ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ പി.പി ചന്ദ്രശേഖരൻ മാസ്റ്റർ ഏറ്റുവാങ്ങി.

താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റും ചോറോട് സർവ്വീസ് സഹകരണ ബാങ്ക്‌ പ്രസിഡന്റുമായിരുന്ന ഏ.കെ ഗോപാല കുറുപ്പിന്റെ സ്മരണക്കായി മകന്‍ എ.ജി പത്മകുമാര്‍ 3 വീല്‍ ചെയറുകള്‍ നല്‍കി. കരേമാണിക്കോത്ത് കുഞ്ഞിരാമൻ മാണി എന്നിവരുടെ സ്മരണക്കായി മക്കള്‍ അഡ്ജസ്റ്റബിൾ കോട്ട് (കട്ടിൽ) നൽകി.

കൃഷ്ണൻ മഠത്തു താഴ കുനിയുടെ സ്മരണക്കായി ഭാര്യ ഗീതയും മകള്‍ ആതിരയും വീൽ ചെയർ നൽകി. ബിജീഷ് സി വീല്‍ചെയര്‍, രവീന്ദ്രന്‍ ബി എവീല്‍ ചെയര്‍, ശരത് ശങ്കര്‍, മനോജന്‍ എം, മഹേഷ് ടി.കെ, സുജ വി.ടി.കെ എന്നിവർ എയർ ബെഡ്ഡുകളും നല്‍കി.