പൗരത്വ നിയമം അറബിക്കടലില്‍; മേപ്പയൂരില്‍ എല്‍ഡിഎഫിന്റെ നൈറ്റ്മാര്‍ച്ച്


മേപ്പയൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് മേപ്പയൂര്‍ സൗത്ത് മേഖലാ കമ്മിറ്റി നൈറ്റ് മാര്‍ച്ച് സംഘടിപ്പിച്ചു. നരക്കോട് സെന്ററില്‍ സിപി ഐ ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ആര്‍.ശശി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.

പി.ബാലന്‍ അധ്യക്ഷത വഹിച്ചു. കെ.രാജീവന്‍, ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍, ഇ.കെ കുഞ്ഞിക്കണ്ണന്‍, എന്‍.എം ദാമോദരന്‍ എന്നിവര്‍ സംസാരിച്ചു.

മേപ്പയൂര്‍ ടൗണില്‍ നടന്ന സമാപന പരിപാടി പഞ്ചായത്ത് പ്രസിഡന്‌റ് കെ.ടി രാജന്‍ ഉദ്ഘാടനം ചെയ്തു. ഭരണഘടനയുടെ ആമുഖം വായിച്ച് പ്രവര്‍ത്തകര്‍ പ്രതിജ്ഞയെടുത്തു.